എസ്.എന്‍.ഡി.പി. 161-ാം നമ്പര്‍ രാമപുരം ശാഖയുടെ നേതൃത്വത്തില്‍ 31 ന് നടക്കുന്ന ചതയ ദിന ഘോഷയാത്രക്ക് മുന്നോടിയായി നടത്തിയ ജയന്തി സന്ദേശ റാലി ആവേശമായി.
വൈകിട്ട് 5 ന് കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിച്ച റാലി മരങ്ങാട്ടുകുളം, ഇടക്കോലി, ചക്കാമ്പുഴ, ചിറകണ്ടം, വളക്കാട്ടുകുന്ന്, കൊണ്ടാട് കവല, കൂടപ്പുലം, ചേറ്റുകുളം, അമനകര, നീറന്താനം, കിഴതിരി, ഇടിയനാല്‍, കുറിഞ്ഞി, നെല്ലാപ്പാറ, നെല്ലിയാനിക്കുന്ന്, രാമപുരം സെന്‍ട്രല്‍ ജംഗ്ഷന്‍, അമ്പലം ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ എത്തി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 7.30 ന് രാമപുരം ഗുരുമന്ദിരത്തില്‍ സമാപിച്ചു.
നൂറുകണക്കിന് ഇരുചക്ര വാഹനങ്ങള്‍ റാലിയില്‍ അണിനിരന്നു. ശാഖാ പ്രസിഡന്റ് സുകുമാരന്‍ പെരുമ്പ്രായില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍, വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കര, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, വിശ്വന്‍ തണ്ടുംപുറത്ത്, രവി കൈതളാവുംകര, മനു വാരിയാനിയില്‍, ഷാജി വെട്ടിക്കക്കുന്നേല്‍, ശശി മഞ്ഞപ്പിള്ളില്‍, സലിന്‍ കിഴക്കേക്കര, സുധീര്‍ കൊച്ചുപറമ്പില്‍, ശബരിനാഥ് പുളിക്കലേടത്ത്, വിനോദ് മാറണാക്കുഴിയില്‍, ബാബു തണ്ടുംപുറത്ത്, ഷിബു നെല്ലിയാനിക്കുന്നേല്‍, വിജയന്‍ മാറണാക്കുഴിയില്‍, അശോകന്‍ മാവറ, മധു മുക്കാനെല്ലിയേല്‍, സുധീഷ് വാഴയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments