എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയനില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ ആഹ്ലാദ തിമിര്‍പ്പിലായി. പോഷക സംഘടനകളുടെ നേതൃത്വത്തില്‍ പൂക്കളമിട്ട് പരിപാടിക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് ചേര്‍ന്ന സമ്മേളനത്തില്‍ മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ ഒ.എം സുരേഷ് ഇട്ടികുന്നേല്‍ അധ്യക്ഷനായിരുന്നു. മാണി സി. കാപ്പന്‍ എംഎല്‍എ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പാലാ ആര്‍.ഡി.ഒ രാജേന്ദ്ര ബാബു ശാഖാ ഭാരവാഹികള്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി.
സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ, പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്. ബി. നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, പാലാ നഗരസഭാ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ്, യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയലാ, രാമപുരം സി.റ്റി. രാജന്‍, അനീഷ് പുല്ലുവേലി, സജി ചേന്നാട്, സാബു പിഴക്, സുധീഷ് ചെമ്പന്‍കുളം, യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ ജയേഷ്, കണ്‍വീനര്‍ അരുണ്‍ കുളമ്പിള്ളി, വനിതാ സംഘം ചെയര്‍പേഴ്‌സണ്‍ മിനര്‍വാ മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ ജനപ്രതിനിധികള്‍, പത്ര ദൃശ്യ മാധ്യമ പ്രതിനിധികള്‍ ,വിവിധ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി ഒട്ടനവധി ആളുകള്‍ തുടര്‍ന്ന് ഓണസദ്യയില്‍ പങ്കെടുത്തു. അരുണ്‍ കുളമ്പിള്ളി, ജയേഷ്, സന്തോഷ്, സുമോദ്, അനീഷ്, സുജാ മണിലാല്‍, രാജി, ജിജി രാജ്, ബിന്ദു സജികുമാര്‍, ബീന മോഹന്‍ദാസ്, ഷാജി, ലിജി ശ്യം തുടങ്ങിയവര്‍ നേതൃത്വം നല്‍കി
0 Comments