ഓണപ്പൂക്കളത്തിന്റെ സന്തോഷവും സൗരഭ്യവും നാടാകെ പരക്കട്ടെയെന്ന് സാഹിത്യകാരി സിജിത അനില്‍ പറഞ്ഞു.
പയപ്പാര്‍ ജാനകീ ബലികാശ്രമത്തിലെ ഓണഘോഷത്തില്‍ ഓണസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു സിജിത.
വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡ്യ ഏരിയ പ്രസിഡണ്ട് വി.എസ്. രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബാലികാശ്രമത്തില്‍ ഒരു വാനപ്രസ്ഥാശ്രമം ആരംഭിക്കുവാന്‍ ആലോചിക്കുന്നുവെന്ന് അദ്ധ്യക്ഷത വഹിച്ച വി.എച്ച്.പി. പൊന്‍കുന്നം ജില്ലാ പ്രസിഡണ്ട് ഡോ. എന്‍.കെ. മഹാദേവന്‍ പറഞ്ഞു. ആശ്രമം രക്ഷാധികാരി എം.ജി. ജാനകിയമ്മ ടീച്ചര്‍ ഭദ്രദീപം കൊളുത്തി.
ആശ്രമം പ്രസിഡണ്ട് കെ.എ. ഗോപിനാഥ് സ്വാഗതം പറഞ്ഞു. ഓണാക്കോടി വിതരണവും ഓണസദ്യയും നടന്നു. ആശ്രമം സെക്രട്ടറി വി.എസ്. ഹരിപ്രസാദ് നന്ദി പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു.
0 Comments