ആദിവാസി- ഗോത്ര വിഭാഗങ്ങളെ സംരക്ഷിക്കേണ്ടത് അയ്യപ്പ സേവാസംഘത്തിന്റെ കടമ: എം. രാജഗോപാലന്‍ നായര്‍
ശബരിമലയില്‍ അയ്യപ്പ സേവാ സംഘവും ദേവസ്വം ബോര്‍ഡും ഉണ്ടാകുന്നതിനു മുന്‍പ് ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും ചെയ്തുകൊണ്ടിരുന്നത് ആദിവാസി ഗോത്ര വിഭാഗങ്ങളായിരുന്നു എന്നും അവരെ സംരക്ഷിക്കേണ്ടത് അയ്യപ്പ സേവാസംഘത്തിന്റെ കടമയാണെന്നും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായ അഡ്വ. എം. രാജഗോപാലന്‍ നായര്‍ പറഞ്ഞു.
അഖില ഭാരത അയ്യപ്പ സേവാസംഘം കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ 'വനവാസികള്‍ക്ക് ഒരു കൈത്താങ്ങ്' എന്ന പേരില്‍ മഞ്ഞതോട് ആദിവാസി കോളനിയില്‍ നടത്തിയ ഭക്ഷ്യ ധാന്യങ്ങളുടെയും, ഓണക്കോടിയുടേയും വിതരണോത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
0 Comments