രാമപുരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും നിലവിലെ മെമ്പറും കൂടി കാലങ്ങളായി നടത്തിയ അഴിമതിയാണ് സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ തള്ളിയത് കൊണ്ട് പുറത്തായിരിക്കുന്നതെന്ന് ഇടതുമുന്നണി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വീഡിയോ ഇവിടെ കാണാം...👇👇👇
ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും മെമ്പര്‍ ആകുവാനും പാടില്ല എന്നുള്ള സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നാമനിര്‍ദ്ദേശപത്രിക തള്ളിയത്. ഇതില്‍ രാഷ്ട്രീയ ഇടപെടലുകളൊന്നും ഉണ്ടായിട്ടുള്ളതല്ല. കഴിഞ്ഞ 20 വര്‍ഷക്കാലമായി, നാമനിര്‍ദ്ദേശക പത്രിക തള്ളിയ നിലവിലെ മെമ്പര്‍, മത്തച്ചന്‍ പുതിയിടത്തുചാലില്‍ ബാങ്കിന്റെ കെട്ടിടത്തില്‍ ബിസിനസ് നടത്തുകയാണെന്നും എല്‍.ഡി.എഫ്. നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ പേപ്പര്‍ പൂരിപ്പിക്കുമ്പോള്‍ പിന്തുണയ്ക്കുന്നയാള്‍ ബാങ്കിലെ എ ക്ലാസ് അംഗം ആയിരിക്കണമെന്ന് സഹകരണ നിയമത്തില്‍ ഉള്ളതാണ്. അതുപോലും അറിയാതെ നോമിനേഷന്‍ പൂരിപ്പിച്ച് തള്ളിയതിന്റെ ജാള്യത മറക്കുവാനാണ് ഇത് ചെറിയ തെറ്റെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും എല്‍.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു. സഹകരണ നിയമത്തിന് വിധേയമായാണ് പത്രിക തള്ളിയിരിക്കുന്നത്.
സഹകരണ ജനാധിപത്യമുന്നണിയുടെ നിക്ഷേപവിഭാഗത്തില്‍ മത്സരിക്കുന്ന ബൈജു ജോണ്‍ പുതിയിടത്തുചാലിയുടെ നാമനിര്‍ദ്ദേശപത്രികയില്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് നിയമവിരുദ്ധമായ കാര്യമാണ് . സഹകരണ നിയമത്തിനു വിരുദ്ധമായി ബൈലോയില്‍ ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ സമയത്ത് ഡിപ്പോസിറ്റ് വേണമെന്ന് ബാങ്ക് ബൈലോയില്‍ മാറ്റം വരുത്തി അംഗീകാരം നേടിയെന്ന് പ്രസിഡന്റ് ആക്ഷേപം ഉന്നയിച്ചത് എങ്കില്‍ നോമിനേഷന്‍ സമയത്ത് ഡിപ്പോസിറ്റ് ചെയ്താല്‍ മതിയെന്നാ ഹൈക്കോടതിയുടെ നിരീക്ഷണം രേഖാമൂലം സമര്‍പ്പിക്കുകയുണ്ടായി ബാങ്കിന്റെ ബൈലോ പുതുക്കി ജോയിന്റ് രജിസ്ട്രാര്‍ അംഗീകരിച്ച ഉത്തരവ് ആവശ്യപ്പെട്ടപ്പോള്‍ ബാങ്ക് ഹാജരാക്കിയതുമില്ല.
കഴിഞ്ഞകാലങ്ങളില്‍ പ്രസിഡന്റും കൂട്ടാളികളും ബാങ്കില്‍ നടത്തിയ അഴിമതി പുറത്ത് വരും എന്ന ഭയം മൂലമാണ് വ്യാജ പ്രചരണങ്ങളുമായി ഇപ്പോള്‍ കടന്നു വന്നിരിക്കുന്നതെന്നും എല്‍ ഡി എഫ് നേതാക്കള്‍ ആയ സണ്ണി പൊരുന്നക്കോട്ട്, ബേബി ഉഴുത്തുവാല്‍, വി.ജി. വിജയകുമാര്‍, ഡി. പ്രസാദ് ഭക്തിവിലാസ്, കെ.എസ്. രാജു, എം.പി. ജാന്റിഷ്, എം.ആര്‍. മുരളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
0 Comments