രാമപുരം എസ്.എച്ച്.എല്‍.പി. സ്‌കൂളില്‍ ഓണം പൊന്നോണം.



രാമപുരം എസ്.എച്ച്.എല്‍.പി. സ്‌കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം 'പൊന്നോണം 2023' ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു. 

വിഭവ സമൃദ്ധമായ ഓണ സദ്യ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി തയാറാക്കുന്നതിനും വിളമ്പുന്നതിനും സ്‌കൂളിലെ മാതാപിതാക്കളും അധ്യാപകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഓണഘോഷത്തോടനുബന്ധിച്ചുള്ള  ഓണക്കളികള്‍  കുട്ടി മഹാബലി ഉദ്ഘാടനം ചെയ്തത് ഏറെ ശ്രദ്ധ നേടി. 

 

കുട്ടികള്‍ക്കായി വടംവലി മത്സരം, കസേര കളി മത്സരം എന്നിവയും മാതാപിതാക്കള്‍ക്കായി കുപ്പിയില്‍ വെള്ളം നിറക്കല്‍, തിരി കത്തിച്ചോട്ടം എന്നീ മത്സരങ്ങളും നടത്തി.

ഓണ സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. രാമപുരം മുന്‍ എ.ഇ.ഒ. ജോസഫ് കെ. കെ ഓണസന്ദേശം നല്‍കി. 


സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആനി സിറിയക്, പി.ടി.എ. പ്രസിഡന്റ് ജോബി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments