അഗ്രിമ ഓണ വിപണികളുമായി പി.എസ്.ഡബ്ല്യു.എസ്.




ഗ്രാമീണ കര്‍ഷകരുടെ സ്വന്തം കാര്‍ഷിക വിളകളും വട്ടവടയില്‍ നിന്നുള്ള വിഷരഹിത പച്ചക്കറികളുമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രൂപതയിലെ അറുപത് കേന്ദ്രങ്ങളില്‍  അഗ്രിമ ഓണ വിപണികള്‍ ആരംഭിക്കുന്നതിന്റെ രൂപതാതല ഉദ്ഘാടനം മാണി സി. കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. 




പാലാ അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ അദ്ധ്യക്ഷത വഹിച്ചു. 


ഫാ.ജോസഫ് താഴത്തു വരിക്കയില്‍, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി, ബ്രദര്‍ ഡിറ്റോ ഇടമശ്ശേരില്‍, പി.വി.ജോര്‍ജ്, എബിന്‍ ജോയി, ജോസുകുട്ടി കണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments