പാലായിൽ മദർ തെരേസ ദിനാചാരണം (അഗതി അനാഥ ദിനം) സംഘടിപ്പിച്ചു

 

 

കോട്ടയം ജില്ല സാമൂഹ്യ നീതി വകുപ്പിന്റെയും എ. ഓ. സി. ഐ. കെ യുടെയും ആഭിമുഖ്യത്തിൽ മദർ തെരേസ ദിനാചാരണം (അനാഥ അഗതി ദിനം )പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു.

കഴിഞ്ഞ 10 വർഷത്തോളമായി കേരള സർക്കാർ മദർ തെരേസയുടെ ജന്മദിനം അനാഥ അഗതി ദിനമായി ആചരിച്ചുവരുന്നു .കോട്ടയം ജില്ലയിലെ 100 റോളം സ്ഥാപനങ്ങൾ പങ്കെടുത്ത വിളംബരം ഘോഷയാത്ര പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടങ്ങി പാലാ ടൗൺ ഹാൾ വരെ നീണ്ടു. സ്നേഹാരാം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ രംഗപൂജയോടെ ആരംഭിച്ച യോഗത്തിന് മരിയസദനം ഡയറക്ടർ സന്തോഷ്‌ ജോസഫ് സ്വാഗതം ആശംസിച്ചു.

എ. ഓ. സി. ഐ. കെ യുടെ സെക്രട്ടറി ഫാ. മാത്യു കെ ജോൺ അധ്യക്ഷപദം അലങ്കരിച്ച സമ്മേളനം ഓർഫനേജ് കണ്ട്രോൾ ബോർഡ്‌ മെമ്പർ ഫാ. റോയി വടക്കേലിന്റെ സാന്നിധ്യത്തിൽ ജാനകി ബാലിക ആശ്രമത്തിലെ  ജാനകിയമ്മ ടീച്ചർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
 


തുടർന്ന് നിരവധി പെൺകുട്ടികളുടെ ജീവിതത്തിനു വെളിച്ചം പകർന്ന  ജാനകിയമ്മ ടീച്ചറെ മാനവ സേവ പുരസ്‌കാരം നൽകി ആദരിച്ചു. ജില്ല സാമൂഹ്യ നീതി ഓഫീസർ ഷംനാദ് വി. എ മുഖ്യപ്രഭാഷണം നടത്തുകയും റവ. ഡോ. ജോർജ് കാരംവേലിൽ മദർ തെരേസ അനുസ്മരണപ്രഭാഷണം നടത്തുകയും ചെയ്തു.

ജർമ്മനിയിൽവച്ചു നടത്തപെട്ട അന്താരാഷ്ട്ര സ്പെഷ്യൽ ഒളിമ്പിക്സിൽ വിവിധ ഇനങ്ങളിൽ സമ്മാനർഹരായവരെ യോഗത്തിൽ ആദരിച്ചു.
 
 
 
ഈരാറ്റുപേട്ട കരുണ പാലിയേറ്റിവ്സെന്റർ ജോയിന്റ് സെക്രട്ടറി പി. എസ്. അഷ്‌റഫ്‌, ജില്ല സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് എൻ. പി. പ്രമോദ് കുമാർ, വൈക്കം അമൃതസദനം ഡയറക്ടർ  ഗോപാലൻ, കെയർ ഹോം പാലാ ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന് ചരിവുപുരയിടം, സി. ആൻസ് മാത്യു, പാലാ കാരുണ്യ ട്രസ്റ്റ്‌ പ്രസിഡന്റ്‌  സെബാസ്റ്റ്യൻ പുരയിടം എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു.

 തുടർന്ന് സ്നേഹഗിരി ഡയറക്ടർ സി. ജോസ്മിത ഏവർക്കും കൃതജ്ഞത അർപ്പിച്ചു. കോട്ടയം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ കുട്ടികളുടെയും സഹോദരങ്ങളുടെയും കലാപരിപാടികളോടെ മദർ തെരേസ ദിനാചരണം സമാപിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments