പ്രീമിയര്‍ സ്‌കൂള്‍ ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം നാളെ




പാലാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍  യു.പി. വിഭാഗത്തിലെ പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടിയായ പ്രീമിയര്‍ സ്‌കൂളിന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നാളെ നടക്കും. 

രാവിലെ 9.45 ന് പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്യും.



മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ജോസിന്‍ ബിനോ മുഖ്യ പ്രഭാഷണവും കോര്‍പ്പറേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍ അനുമോദന പ്രഭാഷണവും നടത്തും. പ്രോഗ്രാം സെക്രട്ടറി ജോജി എബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചെയര്‍മാന്‍ സാബു മാത്യു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ മാത്യു, കോ-ഓര്‍ഡിനേറ്റര്‍മാരായ ഷിനു ആനത്താരയ്ക്കല്‍, പി.ജെ. സിബി, റോയ്.ജെ. കല്ലറങ്ങാട്ട് എന്നിവര്‍ പ്രസംഗിക്കും. 



പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രണവ് വികാസ് -എല്‍.എഫ്.എച്ച്.എസ് വടകര, ജോര്‍ജ് ഷിബി - സെന്റ് ജോര്‍ജ് യൂ.പി.സ്‌കൂള്‍ മൂലമറ്റം, ഐറിന്‍ തെരേസ ഷാജു - സെന്റ് മേരീസ് ജി.എച്ച്.എസ് കുറവിലങ്ങാട് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 11.15 ന് ആരംഭിക്കുന്ന ക്ലാസ് മുട്ടുച്ചിറ സെന്റ് ആഗ്‌നസ് എച്ച്.എസ്. അധ്യാപകന്‍ റോബിന്‍ മാത്യു നയിക്കും.

അരുവിത്തുറ, പാലാ, വടകര, മൂലമറ്റം, കുറവിലങ്ങാട് എന്നീ സെന്റ്ററുകളിലെ തെരഞ്ഞെടുക്കപ്പട്ട 500 ഓളം പ്രതിഭകളും രക്ഷിതാക്കളും പങ്കെടുക്കും.  2005 ല്‍ മാര്‍ ജേക്കബ് മുരിക്കന്‍ കോര്‍പ്പറേറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഈ പ്രോഗ്രാം ആരംഭിച്ചത്.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments