ലിംഗ പദവിയും സാഹിത്യവും എന്ന വിഷയത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് പാലാ അല്‍ഫോന്‍സാ കോളേജിലെ ഹിന്ദി, മലയാളം വിഭാഗങ്ങള്‍ കോളേജ് വിമണ്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 7, 8, തീയതികളില്‍ കോളേജ് സെമിനാര്‍ ഹാളില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.
കോളേജ് മാനേജര്‍ റവ.ഡോ.ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഊട്ടി കൂന്നൂര്‍ പ്രൊവിഡന്‍സ് കോളേജ് ഫോര്‍ വിമണിലെ ഫ്രഞ്ച് വകുപ്പു മേധാവി ലഫ് ഡോ. സിന്തിയ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ.ഷാജി ജോണ്‍, ബര്‍സാര്‍ റവ.ഡോ.ജോസ് ജോസഫ് സംസ്ഥാനയുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ അഡ്വ.റോണി മാത്യു എന്നിവര്‍ പ്രസംഗിക്കും.
വിവിധ വിഷയങ്ങളിലായി ഡോ.ആര്‍.വി.എം. ദിവാകരന്‍, ഡോ.സി.ഗണേഷ്, ഡോ.ജോസ് കെ മാനുവല്‍, ഡോ.കെ. അരവിന്ദാക്ഷന്‍, ഡോ. വന്ദന ബി. എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് സെമിനാര്‍ കണ്‍വീനര്‍ ഡോ. സി. മിനിമോള്‍ മാത്യു, കോ-ഓര്‍ഡിനേറ്റേഴ്‌സായ ഡോ. ജെസ്റ്റി ഇമ്മാനുവേല്‍, ഡോ. അനില തോമസ്, സ്മിത ക്ലാരി ജോസഫ് എന്നിവര്‍ അറിയിച്ചു.
0 Comments