ഉഴവൂര്‍ കൃഷിഭവന്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന സമിതി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തീല്‍ ഉഴവൂരില്‍ ഓണച്ചന്ത ആരംഭിച്ചു. ഓണച്ചന്തയുടെ ഉദ്ഘാടനം കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹണി എല്‍സ നിര്‍വഹിച്ചു.
26,27,28 തിയതികളില്‍ ഉഴവുര്‍ ടൗണില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളില്‍ ആണ് ഓണച്ചന്ത പ്രവര്‍ത്തിക്കുക.
ഉഴവൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചന്‍ കെ എം, ബ്ലോക്ക് മെമ്പര്‍ പി എന്‍ രാമചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ ജോണിസ് പി സ്റ്റീഫന്‍,
മെമ്പര്‍മാരായ ബിനു ജോസ്, എലിയമ്മ കുരുവിള, ശ്രീനി തങ്കപ്പന്‍, മേരി സജി, ജസീന്ത പൈലി, കാര്‍ഷിക സമിതി അംഗങ്ങളായ വിനോദ് പുളിക്കനിരപ്പില്‍, രഘു പാറയില്‍, ബാബു വടക്കേല്‍, കൃഷി ഉദ്യോഗസ്ഥരായ ഗീത, അഞ്ചു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments