കേണല്‍ ബേബി മാത്യു അന്തരിച്ചു.



കാര്‍ഗില്‍ യുദ്ധത്തില്‍ ജമ്മുകാശ്മീരിലെ ജുബ്ബാര്‍ ഹില്‍സില്‍ ഇന്‍ഡ്യന്‍ സേനയിലെ 255-ാം ഫീല്‍ഡ് റെജിമെന്റിനെ നയിച്ച പാലാക്കാരനായിരുന്ന കേണല്‍ ബേബി മാത്യു ഇലവുങ്കല്‍ അന്തരിച്ചു.

അദ്ദേഹത്തിന് 68 വയസ്സായിരുന്നു. ആസ്സാമിലെ കാമറൂക്ക്, ബാര്‍ബട്ട തുടങ്ങിയ ജില്ലകളിലെ ഉള്‍ഭ, ബോഡോ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. 


നിരവധി സൈനിക അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതും കാര്‍ഗില്‍ യുദ്ധത്തില്‍ ധീരമായ നേതൃത്വം നല്‍കിയതില്‍ പാലായിലെ പൗരാവലി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മിലിട്ടറി സര്‍വ്വീസില്‍ നിന്നും വിരമിച്ചശേഷം അദ്ദേഹം ഫെഡറല്‍ ബാങ്കുകളുടെ ഇന്‍ഡ്യയിലെ മൊത്തം ബ്രാഞ്ചുകളുടെയും സെക്യൂരിറ്റി സിസ്റ്റം ചീഫ് ആഫീസറായി  സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എന്‍.സി.സി. കോട്ടയം സോണിന്റെ ഗ്രൂപ്പ് കമാന്റര്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധ മായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 


എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഇലവുങ്കല്‍ മാത്യുവിന്റെയും റോസമ്മയുടെയും മകനായിട്ട് ജനിച്ച ബേബി മാത്യു പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം മദ്രാസിലെ മിലിട്ടറി ഓഫീസേഴ്‌സ് ട്രെയിനിംഗ് കോളേജില്‍ നിന്നും പരിശീലനം നേടി സൈന്യത്തില്‍ ചേര്‍ന്നു. 

ഭാര്യ റെന്‍സി മാത്യു ഭരണങ്ങാനം പാറന്‍കുളങ്ങര കുടുംബാംഗമാണ്. മകള്‍ തുഷാര മാത്യു, ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജരും മകന്‍ തരുണ്‍ മാത്യു ബാംഗ്ലൂരില്‍ ഓട്ടേമിഷന്‍ എനിവെയറില്‍ അക്കൗണ്ട് എക്‌സിക്യൂട്ടീവ് മാനേജരായും ജോലി ചെയ്യുന്നു. സംസ്‌കാരം പാലാ ളാലം സെന്റ് മേരീസ് പള്ളിയില്‍ ഞായര്‍ 2.30 പി.എം. ന്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments