പാലാ നഗരസഭയില്‍ ഓണാഘോഷം പൊടിപൂരം, ആടിത്തിമിര്‍ത്ത് കൗണ്‍സിലര്‍മാരും ജീവനക്കാരും..... വീഡിയോ ഈ വാര്‍ത്തയോടൊപ്പം.





സുനില്‍ പാലാ



പാലാ  നഗരസഭയില്‍ ഓണാഘോഷം പൊടിപൂരം, ആടിത്തിമിര്‍ത്ത് കൗണ്‍സിലര്‍മാരും ജീവനക്കാരും. ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോയുടെ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാരും ജീവനക്കാരും ചേര്‍ന്ന് നഗരസഭയുടെ ഓണാഘോഷം വര്‍ണാഭമാക്കിയത്.


പാട്ടുകളും സംഘ നൃത്തങ്ങളും മ്യൂസിക് ബോളും കസേരകളിയും തിരുവാതിര കളിയും അത്തപൂവിടീലുമൊക്കെ ചേര്‍ന്നപ്പോള്‍ ആകെ എല്ലാവരും ആഘോഷ ലഹരിയിലായി.

വീഡിയോ ഇവിടെ കാണാം.👇👇👇

 


 


മ്യൂസിക് ബോള്‍ മത്സരത്തില്‍ അവസാന മൂന്നുപേരായി വന്നത് ജീവനക്കാരിയായ ഗീതുവും, മുന്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും, അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന അരുണുമായിരുന്നു. എന്നാല്‍ മൂവരെയും ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ മലര്‍ത്തിയടിച്ചു ആന്റോ ജോസ് പടിഞ്ഞാറേക്കര മ്യൂസിക് ബോളില്‍ വിജയായി.



തുടര്‍ന്ന് നടന്ന കസേര കളിയില്‍ മുന്‍ കൗണ്‍സിലര്‍മാരും പങ്കെടുത്തു. മുന്‍ കൗണ്‍സിലര്‍ മിനി പ്രിന്‍സും ഭര്‍ത്താവും നിലവിലെ കൗണ്‍സിലറുമായ വി. സി. പ്രിന്‍സും നിലവിലെ മറ്റൊരു കൗണ്‍സിലര്‍ ആനി ബിജോയിയുമാണ് അവസാന റൗണ്ടിലെത്തിയത്. ഭാര്യാ ഭര്‍ത്താക്കന്‍മാരെ പിന്തള്ളി ആനി ബിജോയി കസേര കൈക്കലാക്കി.



ഇത്തവണയും മാവേലിയായി വേഷം കെട്ടിയ നഗരസഭാ ജീവനക്കാരന്‍ പി.സി ഷാജി സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടി. എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ ഓണ സദ്യയും നല്‍കിയാണ് പരിപാടികള്‍ അവസാനിച്ചത്. മുന്‍ കൗണ്‍സിലര്‍മാരും  പൊതു പ്രവര്‍ത്തകരും പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവിധ മത്സര വിജയികള്‍ക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ സമ്മാനങ്ങള്‍ വിതരണം ചെയ്തു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments