സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി, യുവതിയെ വീട്ടില്‍വിളിച്ചു വരുത്തി ഉപദ്രവിച്ചു, 'മീശ' വീണ്ടും പിടിയില്‍



സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ടിക് ടോക് താരം പൊലീസ് പിടിയില്‍. 

കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി 'മീശ വിനീത്' എന്നറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂര്‍ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയില്‍നിന്നു പണയം വയ്ക്കുന്നതിനായി 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു.


സ്വര്‍ണ്ണം തിരികെ നല്‍കാമെന്നു പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്കു ക്ഷണിച്ചു. ഇതനുസരിച്ച് തിരുവനന്തപുരത്തുനിന്നും യുവതി കിളിമാനൂരില്‍ എത്തി. 

ബസില്‍ വന്നിറങ്ങിയ യുവതിയെ വിനീത് ബൈക്കില്‍ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടില്‍ എത്തിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന്, യുവതി കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.


കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് വിനീതിനെ പിടികൂടുകയായിരുന്നു. കാറും സ്‌കൂട്ടറും ഉള്‍പ്പെടെ മോഷണത്തിന് കന്റോണ്‍മെന്റ്, കല്ലമ്പലം, നഗരൂര്‍, മംഗലപുരം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിനു കിളിമാനൂരിലും ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകള്‍ വിനീതിന്റെ പേരിലുണ്ട്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments