സുനിൽ പാലാ
മാന്ത്രിക ശബ്ദത്തിൽ പാടി ആതിരയും തബലയിൽ വിസ്മയം തീർത്ത് ജോബിയും ഒന്നായി....
വിവാഹ വേഷത്തിൽ വധു -വരൻമാർ ഗാനമേളയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ സദസ്സിനും കൗതുകമായി.
ഇളങ്ങുളം സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലെ വിവാഹ സൽക്കാരവേദിയായിരുന്നു രംഗം .
വീഡിയോ ഇവിടെ കാണാം👇👇👇
ഭരണങ്ങാനം കൊടിത്തോട്ടത്തിൽ ജോബിയുടേയും കണമല കുരികിലക്കാട്ടിൽ ആതിരയുടേയും വിവാഹ സൽക്കാര വേദിയായിരുന്നു രംഗം.
വിവാഹ സൽക്കാരത്തോടനുബന്ധിച്ച് എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷി - വയോജന ടീമിൻ്റെ ഗാനമേളയും ഉണ്ടായിരുന്നു. ഈ ഗാനമേള വേദിയിലേക്കായിരുന്നു. പള്ളിയിലെ വിവാഹ കർമ്മങ്ങൾക്കു ശേഷം വധൂവരൻമാരുടെ കടന്നു വരവ്.
ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ ആതിര ഒരു ഗായികയും കൂടിയാണ്. ജോബിയാകട്ടെ തബല വാദകനും .
ഇരുവരും ജീവിതത്തിൽ ഒന്നായതോടെ പ്രസിദ്ധമായ ആ പഴയ ഗാനം ഒരിക്കൽ കൂടി മുഴങ്ങി; നിറക്കൂട്ടിലെ "പൂമാനമേ..ഒരു രാഗമേഘം താ..."
0 Comments