പാലാ കരൂര്‍ ലാറ്റക്‌സ് ഫാക്ടറി അടച്ചിട്ടിട്ട് എട്ടുവര്‍ഷങ്ങള്‍ കഴിഞ്ഞു. തൊഴിലാളികള്‍ ജോലിയില്ലാതെ വിഷമസ്ഥിതിയിലാണ്.
അതിനാല്‍ ഫാക്ടറി ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും തൊഴിലാളികള്‍ക്ക് കിട്ടാനുള്ള മുഴുവന്‍ ആനുകൂല്യങ്ങളും ഉടന്‍ സര്‍ക്കാര്‍ ഇടപ്പെട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് തിരുവോണ നാളില്‍
കരൂര്‍ ലാറ്റക്‌സ് ഫാക്ടറി തൊഴിലാളി യൂണിയന്‍ (കെടിയുസി (എം)) ഫാക്ടറിക്ക് മുമ്പില്‍ പട്ടിണി സമരം നടത്തുമെന്ന് യൂണിയന്‍ പ്രസിഡണ്ട് ജോസുകുട്ടി പൂവേലില്‍, സെക്രട്ടറി ഷാജു ചക്കാലയില്‍, കണ്‍വീനര്‍ ജോസ് പരമല എന്നിവര്‍ അറിയിച്ചു.
0 Comments