സുനിൽ പാലാ
ഓണാഘോഷത്തിന് ഹരം പകരാൻ ഇതാ ...വ്യത്യസ്തമായൊരു മത്സരം.....; ഓടുന്ന കുട്ടൻ പന്നിയുടെ കാലിൽ പിടുത്തം !! വിജയി കൾക്ക് ട്രോഫിയും കാഷ് അവാർഡും ഉണ്ട്.
കൊടുമ്പിടി സാസ്കാരിക വേദിയാണ് തിരുവോണ ദിനമായ നാളെ കൊടുമ്പിടി ടൗണിൽ അപൂർവമായ ഒരു മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 9 ന് കുട്ടികൾക്കും മുതിർന്നവർക്കുമായികലാ കായിക മത്സരങ്ങൾ. 12 ന് പായസ വിതരണം. വൈകുന്നേരം മാവേലി മന്നന്റെ അകമ്പടിയോടെ കരി വയൽ ഗ്രാമത്തിൽ നിന്നും കൊടുമ്പിടി ടൗണിലേക്ക്സാംസ്കാരിക ഘോഷയാത്ര. തുടർന്ന് പൊതു സമ്മേളനം, സമ്മാനദാനം, കലാപരിപാടികൾ . പൂക്കളം 2023 മെഗാസമ്മാന പദ്ധതി നറുക്കെടുപ്പ്. ഡാൻസ് ഗാനമേള.
10 വയസിൽ താഴെ മുതൽ 60 വയസിനു മുകളിൽ വരെയുള്ളവർക്കായി വിവിധ തലങ്ങളിലായി വടം വലി മത്സരവും ഏർപ്പെടുത്തിയിട്ടുണ്ട്. റമ്മി കളിയിൽ വിജയിക്ക് 10001 രൂപയാണ് സമ്മാനമായി നല്കുന്നത്.
0 Comments