ആകാശ പറവകള്‍ക്ക് അന്നദാനം ചെയ്ത് കാവുംകണ്ടം ഇടവക



തെരുവോരങ്ങളില്‍ അലയുന്ന മനുഷ്യമക്കള്‍ക്ക് അന്നദാനം - പാഥേയം - നടത്തി കാവുംകണ്ടം ഇടവക കൂട്ടായ്മ. 

തെരുവിലെ മക്കളുടെ ശുശ്രൂഷയും പരിചരണവും ഏറ്റെടുത്തു സഹായിക്കുന്ന കൂട്ടായ്മയാണ്  ആകാശ പറവകള്‍. കുറ്റിക്കലച്ചന്‍ രൂപംകൊടുത്ത ഈ കൂട്ടായ്മ രാമപുരം കേന്ദ്രീകരിച്ച് എല്ലാ ഞായറാഴ്ചയും സെഹിയോന്‍ അടുക്കളയില്‍ നിന്ന് സൗജന്യ ഭക്ഷണം നല്‍കിവരുന്നു. 



സിബി താന്നിക്കുഴുപ്പേലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏതാനും ശുശ്രൂഷകര്‍ മുന്നോട്ടുവന്നു തെരുവിലെ മക്കളുടെ ഉന്നമനത്തിനും ക്ഷേമത്തിനുവേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്തുവരുന്നു. 

കാവുംകണ്ടം ഇടവകയിലെ എല്ലാ ഭക്തസംഘടനകളും കുടുംബ കൂട്ടായ്മയും സഹകരിച്ചു കൊണ്ട് സമാഹരിച്ച ഭക്ഷണപ്പൊതി - പാഥേയം ഫാ. സ്‌കറിയ വേകത്താനം ആകാശ പറവകളുടെ  ലീഡര്‍ സിബി താന്നിക്കുഴിപ്പേലിന് കൈമാറി. 


ഷിജോ ഇളന്തിക്കുന്നേല്‍, കുട്ടായി കോട്ടിച്ചേരില്‍, കുഞ്ഞൂഞ്ഞ്, ബിജു കോഴിക്കോട്ട്, സിജു കോഴികോട്ട്, ജസ്റ്റിന്‍ മനപ്പുറത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments