കാവുംകണ്ടം ഇടവകയില്‍ ഓണാഘോഷം - ആവണി 2023





കാവുംകണ്ടം ഇടവകയിലെ കുടുംബകൂട്ടായ്മയുടെയും വിവിധ ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തില്‍ 27 ന് ഞായറാഴ്ച ഓണാഘോഷം - ആവണി 2023 നടത്തും. 

അത്തപ്പുക്കളം, ഓണപ്പാട്ട്, വടംവലി, മലയാളി മങ്ക, മലയാളി ശ്രീമാന്‍ തുടങ്ങിയ വിവിധ കലാകായിക മത്സരങ്ങള്‍ നടത്തും. ഇതോടനുബന്ധിച്ച് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്, പായസ വിതരണം ഉണ്ടായിരിക്കുന്നതാണ്. 


ഫാ. സ്‌കറിയ വേകത്താനം ഓണാഘോഷം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ ജസ്റ്റിന്‍ മനപ്പുറത്ത് അധ്യക്ഷത വഹിക്കും. 


ജോജോ പടിഞ്ഞാറയില്‍, ഡേവിസ് കല്ലറക്കല്‍, ജോയല്‍ ആമിക്കാട്ട്, ആര്യ പീടികയ്ക്കല്‍, അഭിലാഷ് കോഴിക്കോട്ട്, കൊച്ചുറാണി ഈരുരിക്കല്‍, ജോസ് കോഴിക്കോട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments