കര്‍ഷക കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സോണി ഓടച്ചുവട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പുതുതായി ചാര്‍ജ്ജെടുത്ത കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ് നടുവിലേടത്തിന് സ്വീകരണവും നല്‍കി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും പുതിയ കര്‍ഷക ക്ഷേമപദ്ധതികള്‍ ആരംഭിക്കണമെന്നും പഴയ പദ്ധതികളുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എം. തോമസ് പഴേപറമ്പില്‍, എം.വി. രാജന്‍, ജില്ലാ സെക്രട്ടറിമാരായ ജോസ് നമ്പുടാകം, ജോണ്‍സണ്‍ നെല്ലുവേലില്‍, ബെന്നി നെല്ലിക്കല്‍, മണ്ഡലം പ്രസിഡന്റുമാരായ പി.ജെ. ജോര്‍ജ്ജ് പഴേപറമ്പില്‍, ജോസ് കെ. രാജു കാഞ്ഞമല, എം.എന്‍. പുരുഷോത്തമന്‍ മുത്തനാനിക്കല്‍, ബിജു ജോസഫ് കണ്ണംചിറ എന്നിവര്‍ പ്രസംഗിച്ചു.
0 Comments