ഇടത് ഭരണത്തിനെതിരെയുള്ള തിരിച്ചടിയാകും പുതുപ്പള്ളി വിധി : കേരള ജനപക്ഷം




മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കും സ്വജന പക്ഷപാതിത്വത്തിനും അഴിമതിക്കും എതിരെയുള്ള  വലിയ തിരിച്ചടി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് കേരള ജനപക്ഷം പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. 



നിയോജക മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ ഉള്ളാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃത്വ സംഗമം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേല്‍ മുഖ്യപ്രഭാഷണം നടത്തി.


 സിറില്‍ ജി നരിക്കുഴി,അരുണ്‍ കണിയാംപറമ്പില്‍, ഉല്ലാസ് പുതുവയല്‍, എബ്രഹാം കളത്തൂര്‍, മാര്‍ട്ടിന്‍ കളപ്പുരക്കല്‍, ഓമനക്കുട്ടന്‍ പറമ്പുകര, സിര്‍ജു  കാമറ്റം, സന്തോഷ് കുന്നുംപുറം, രാജീവ് മൂലാകുന്നേല്‍, സിജോ കളപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments