രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.
തക്കാളി, വെണ്ട, പച്ചമുളക് , വഴുതന, കാബേജ്, പയര്‍, പാവല്‍, ചീര തുടങ്ങിയവ മുന്നോറോളം ഗ്രോബാഗുകളിലായി കൃഷി ചെയ്തു വരുന്നു.
വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നതിനായി നടപ്പിലാക്കിയിരിക്കുന്ന ഈ പദ്ധതിയില്‍ വളരെ ഉത്സാഹത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജോയി ജേക്കബ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ബയോടെക്‌നോളജി ഡിപ്പാര്‍ട്ടമെന്റ് മേധാവി ഡോ. സജേഷ് കുമാര്‍ എന്‍. കെ., കോര്‍ഡിനേറ്റര്‍ രതി സി. ആര്‍. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments