'ക്യൂ തെറ്റിക്കാന്‍ പോലും വാപ്പയുടെ പേര് ഉപയോഗിച്ചിട്ടില്ല, അദ്ദേഹത്തിന്റെ മകനായത് എന്റെ ഭാഗ്യം': ദുല്‍ഖര്‍


പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റം. മമ്മൂട്ടിയുടെ മകന്‍ എന്ന ഭാരവുമായാണ് സിനിമയിലേക്ക് എത്തിയതെങ്കിലും പിന്നീട് സൂപ്പര്‍താരമായി ഉയരുകയായിരുന്നു. ഇപ്പോള്‍ അച്ഛനേക്കുറിച്ചുള്ള ദുല്‍ഖറിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.ക്യൂ തെറ്റിക്കാന്‍ പോലും വാപ്പയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്നാണ് ദുല്‍ഖര്‍ പറയുന്നത്. 

'എയര്‍പോര്‍ട്ടിലൊക്കെ പോകുമ്പോള്‍ നമ്മളെ സഹായിക്കാന്‍ ആള്‍ക്കാര്‍ ഉണ്ടാകും. ഒരു ക്യൂ തെറ്റിക്കാന്‍ പോലും ഞാന്‍ വാപ്പയുടെ പേര് ഉപയോഗിച്ചിട്ടില്ല. ഭയങ്കര ബുദ്ധിമുട്ടായ കാര്യമാണ് അതൊക്കെ. ഇപ്പോഴും എനിക്കൊരു ക്യൂ കട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. 

ഞാന്‍ അവിടെ നിന്നതിന്റെ പേരില്‍ ക്രൗഡ് ഉണ്ടായി ബുദ്ധിമുട്ട് വരിയാണെങ്കില്‍ മാത്രമെ അതിനെ കുറിച്ച് ചിന്തിക്കുക പോലും ഉള്ളൂ.'- ദുല്‍ഖര്‍ പറഞ്ഞു. മമ്മൂട്ടിയുടെ മകനായി ജനിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും ദുല്‍ഖര്‍ പറഞ്ഞു. 


അതൊരു റാന്‍ഡം ജനറ്റിക് ലോട്ടറി മാത്രമാണ്. അതുകൊണ്ട് താന്‍ സ്‌പെഷ്യല്‍ ആണെന്നോ ഇതൊക്കെ അര്‍ഹിക്കുന്നു എന്നോ അര്‍ത്ഥമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ ആത്മാര്‍ത്ഥമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരൊന്നും അച്ഛന്റെ പേര് ഉപയോഗിക്കാന്‍ ആഗ്രഹിക്കില്ലെന്നും താന്‍ ഒരിക്കലും അങ്ങനെയൊരാള്‍ അല്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments