എല്ലാ എക്‌സൈസ് ഓഫീസുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.. കോട്ടയത്ത് അഞ്ച് കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.



സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലന്‍സ് ഇന്ന് രാവിലെ മിന്നല്‍ പരിശോധന നടത്തി. 


എക്‌സൈസ് റേഞ്ച് ഓഫീസുകളിലും സര്‍ക്കിള്‍ ഓഫീസുകളിലും ഡിവിഷണല്‍ ഓഫീസുകളിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്.

 

കോട്ടയം ജില്ലയില്‍ കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ഓഫീസുകളിലാണ് പരിശോധന നടത്തിയത്. 

വിജിലന്‍സ് എസ്.പി. വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments