എലിക്കുളത്തെ ചുരുക്കം ചില സ്കൂൾ കുട്ടികൾക്ക് ഓണത്തിന് മാവേലിത്തമ്പുരാനോടൊപ്പം സെൽഫിയെടുക്കാൻ അവസരം ഉണ്ടായിരുന്നു.
ഉരുളികുന്നം ദയാനന്ദാ സ്കൂൾ, കാരക്കുളം സെന്റ് മാത്യൂസ് എൽ. പി. സ്കൂൾ , എലിക്കുളം എം. ജി. എം. യു. പി. സ്കൂൾ , എന്നിവിടങ്ങളിലെ കുട്ടികൾക്കൾക്കും പാമ്പോലി സെറിനിറ്റി ഹോമിലെ അന്തേവാസികൾക്കും , എലിക്കുളം ഗ്രാമ പഞ്ചായത്തിലെ അംഗങ്ങൾക്കും , ജീവനക്കാർക്കുമാണ് മഹാബലിയുമൊത്ത് സെൽഫിയെടുക്കാൻ അവസരമുണ്ടായത്.
ഗ്രാമ പഞ്ചായത്തംഗമായ മാത്യൂസ് പെരുമനങ്ങാടാണ് മാവേലിയായി വേഷമിട്ടത്ത്. ഉരുളി കുന്നം എസ്. ഡി. എൽ. പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മാത്യൂസ് പെരുമനങ്ങാടന് വേഷമൊരുക്കിയതാവട്ടെ ഇതേ സ്കൂളിലെ മാനേജരായ ഇ . ആർ. സുശീല പണിക്കരായിരുന്നു.
കഥകളിൽ പറഞ്ഞു കേട്ടതിന്റെ ആവേശത്തോടെയാണ് മഹാബലിയെ സ്കൂൾ കുട്ടികൾ വരവേറ്റത് അധ്യാപകരും ഇവരോടൊപ്പം ചേർന്നതോടെ മാവേലിക്കും ആവേശമായി. എല്ലാ വരോടും കുശലം പറഞ്ഞ മാവേലിക്കൊപ്പം സെൽഫിയെടുക്കാനായി അധ്യാപകരും തിരക്കു കൂട്ടി.
സ്കൂളുകളിലെ സന്ദർശനത്തിനു ശേഷം പാമ്പോലി സെറിനിറ്റി ഹോമിലേക്ക്. അനാഥരും നിരാലംബരുമായ അന്തേവാസികൾക്കും ആശംസകൾ നേർന്ന ശേഷം പഞ്ചായത്തോഫീസിലെത്തി. തങ്ങളിൽ ഒരാൾ മാവേലിയായപ്പോൾ പഞ്ചായത്തംഗങ്ങൾക്കും ആവേശം . സെൽഫിയെടുക്കാൻ ജീവനക്കാർക്കും, സഹമെമ്പറുമാർക്കും ആവേശം.
എല്ലാവർക്കും ആശംസകളും നേർന്ന് മാത്യൂസ് പെരുമനങ്ങാട് സ്വന്തം കാറിൽ മടങ്ങി.
0 Comments