ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂര്‍ത്തിയാകുന്നു




മേലുകാവ് ഇലവീഴാപൂഞ്ചിറ വികസനത്തിന് ഗതിവേഗം കൂട്ടുന്ന ഇലവീഴാപൂഞ്ചിറ റോഡ് നവീകരണത്തിന്റെ അവസാനഘട്ട ബി എം ബിസി ടാറിംഗ് പുരോഗതി മാണി സി കാപ്പന്‍ എം എല്‍ എ വിലയിരുത്തി.



11 കോടി രൂപ ചെലവഴിച്ച് 5.5 കിലോമീറ്റര്‍ ദൂരമാണ്  അവസാനഘട്ട നവീകരിക്കുന്നത്. ഇലവീഴാപൂഞ്ചിറയുടെ വികസനത്തിന് റോഡ് നവീകരണം നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് എം എല്‍ എ പറഞ്ഞു. 

 

 

നവീകരണ പ്രവര്‍ത്തനങ്ങളില്‍ എം എല്‍ എ സംതൃപ്തി പ്രകടിപ്പിച്ചു. ഡി സി സി സെക്രട്ടറി ജോയി സ്‌കറിയ, ഭരണങ്ങാനം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുനില്‍ ഐസക്, തങ്കച്ചന്‍ മുളകുന്നം എന്നിവരും എം എല്‍ എ യോടൊപ്പം ഉണ്ടായിരുന്നു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments