'ഞാന്‍ വീണുപോകുമ്പോള്‍ നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തും, മുന്നോട്ട് നയിക്കുന്നത് ഈ സ്‌നേഹം': ആരാധകരോട് ദുല്‍ഖര്‍



ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ഓണം റിലീസായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍. 

താന്‍ വീണുപോവുമ്പോഴെല്ലാം പിടിച്ച് എഴുന്നേല്‍പ്പിക്കുന്ന ആരാധകരുടെ സ്‌നേഹമാണ് എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.സ്നേഹം, എനിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിന് അപ്പുറമുള്ള സ്നേഹമാണ് എനിക്ക് എപ്പോഴും ലഭിക്കുന്നത്. ഞാന്‍ ഇവിടെ നില്‍ക്കുന്നതിന് ഓരോ പ്രേക്ഷകരും കാരണമാണ്. ആ സ്നേഹം കാരണമാണ് എന്റെ എല്ലാം ഞാന്‍ നല്‍കുന്നത്. ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങളെന്ന് ഉയര്‍ത്തി. 

കൂടുതല്‍ പരിശ്രമിക്കാന്‍ നിങ്ങളെന്നെ പ്രോത്സാഹിപ്പിച്ചു. നിങ്ങളും കോളുളും മെസേജുകളും എന്നെ ആകാശത്തോളം ഉയര്‍ത്തിയിരിക്കുകയാണ്. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രത്തോളം സ്നേഹം ലഭിക്കുന്നത് എന്നെ വിനീതനാക്കുന്നു. സെറ്റിലെ ഓരോ ദിവസവും ഓരോ സിനിമയും പഠനാനുഭവമാണ്. 

 

നിങ്ങളെ വിനോദിപ്പിക്കാന്‍ അവസരം നല്‍കിയ എല്ലാവര്‍ക്കും വലിയ ആലിംഗനം. നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പ്രേക്ഷകരോട് നന്ദി പറയുന്നു- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത ഗ്യാങ്സ്റ്റര്‍ ചിത്രമാണ്. പാന്‍ ഇന്ത്യന്‍ റിലീസാണ് ചിത്രത്തിനായി ഒരുക്കിയിരുന്നത്. വന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.


ആദ്യ ദിവസം ചിത്രത്തേക്കുറിച്ച് ഉയര്‍ന്ന നെഗറ്റീവ് കമന്റുകള്‍ പെയ്ഡ് റിവ്യൂകളാണെന്ന ആരോപണവുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നേ മോശം റിവ്യൂകള്‍ എത്തി എന്നാണ് ആരോപണം.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments