വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ഡി.എം.ഒ ഓഫീസിലേക്ക് പ്രകടനവും ധര്‍ണ്ണയും നടത്തി.
ആശമാരെകൊണ്ട് അധിക ജോലി എടുപ്പിക്കുന്നത് അവസാനിപ്പിക്കുക, സര്‍ക്കുലറിലുളള ജോലി ചെയ്യാന്‍ അനുവദിക്കുക, ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുക, ഞായര്‍ ദിവസങ്ങളില്‍ അവധി അനുവദിക്കുക, ഓണ്‍ലൈന്‍ സമ്മേളനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുക, സര്‍വേകള്‍ക്ക് വേതനം നല്‍കുക, ഉല്‍സവബത്ത 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ധര്‍ണ്ണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനം ചെയ്തു. ഷീമോള്‍ ഷെറി അധ്യക്ഷയായി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റിയംഗം എസ് സുനില്‍കുമാര്‍, അജിത ദിനേശന്‍, ശുഭ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments