രക്ഷാ ഭവനിലെ അന്തേവാസികളായ അശരണരായ വൃദ്ധ സഹജീവികളെ
കരുതലോടെ ചേര്‍ത്തുപിടിച്ച് ഓണസദ്യ ഒരുക്കി ചേന്നാട് നിര്‍മ്മലഎല്‍ പിഎസ്
ലെ കുട്ടികള്‍
നഗരവീഥികളില്‍ നിന്ന് അകന്ന് ആഘോഷങ്ങളില്‍ നിന്നും ആരവങ്ങളില്‍ നിന്നും നട തള്ളപ്പെട്ട് വേറിട്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. നമ്മുടെ സമൂഹ ത്തില്‍ അവരെ ഈ ഓണക്കാലത്ത് ചേര്‍ത്ത് പിടിച്ച് ഓണത്തിന്റെ ആഹ്ലാദദങ്ങള്‍ പകരുകയാണ് നിര്‍മ്മല എല്‍പിഎസിലെ കുട്ടികള്‍.
200 ല്‍ പരം അംഗങ്ങള്‍ക്കാണ് ഇത്തവണ സ്‌കൂളില്‍ ഓണസദ്യ ഒരുക്കിയത്. വൃദ്ധജനങ്ങളുടെ ആത്മനൊമ്പരങ്ങള്‍ക്കു സാന്ത്വനമേകുമ്പോള്‍ അവരുടെ മുഖത്ത് തെളിയുന്ന ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുഞ്ചിരി കണ്ട് ആത്മ നിര്‍വൃതി കണ്ട് കുട്ടികള്‍ അവിടെ നിന്നും മടങ്ങി.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനിത വി. നായര്‍, എസ്.ആര്‍ജി കണ്‍വീനര്‍ രാജേഷ് ആര്‍, അധ്യാപകരായ രഞ്ജുഷ സിആര്‍, അശ്വതി എസ്, ശരത്, മോളി വക്കച്ചന്‍, പിടിഎ പ്രസിഡന്റ് എംപി.ടി എ പ്രസിഡന്റ് ജോസ്‌നീ ബാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments