ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്‍മാരുടെ പള്ളിയില്‍ എട്ട് നോമ്പ് ആചരണം




ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്‍മാരുടെ പള്ളിയില്‍ എട്ട് നോമ്പ് ആചരണം ഒന്നു മുതല്‍ എട്ട് വരെ തീയതികളില്‍ നടക്കും. 

 


ഇടവകയിലെ മുപ്പത് വാര്‍ഡുകളുടെ നേതൃത്വത്തിലാണ് എട്ട് നോമ്പ് ആചരണം നടത്തുന്നത്. എല്ലാദിവസവും വൈകുന്നേരം അഞ്ച് മണിക്ക് ജപമാലയും തുടര്‍ന്ന് ആഘോഷമായ വി.കുര്‍ബ്ബാനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.


സമാപാന ദിവസമായ സെപ്റ്റംബര്‍ എട്ടാം തിയതി വൈകുന്നേരം അഞ്ചിന് ജപമാലയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും പ്രദിക്ഷണവും നടത്തും. വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. തോമസ് കട്ടിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments