തൊടുപുഴ ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ ബിന്‍സി മാര്‍ട്ടിന്‍ തെക്കേല്‍ തെരഞ്ഞെടുക്കപ്പെട്ടു.
മുസ്ലിം ലീഗിലെ അസീസ് ഇല്ലിക്കല്‍ നിര്‍ദ്ദേശിക്കുകയും കോണ്‍ഗ്രസിലെ എ. കെ. സുഭാഷ് കുമാര്‍ പിന്താങ്ങുകയും ചെയ്തു.
എതിര്‍ സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് വേണ്ടിവന്നില്ല. യു.ഡി.എഫ് ധാരണപ്രകാരം ആദ്യ രണ്ടര വര്‍ഷം മുസ്ലിം ലീഗിനും ബാക്കി രണ്ടര വര്‍ഷക്കാലം കേരള കോണ്‍ഗ്രസിനും ആണ് പ്രസിഡന്റ് സ്ഥാനം.
0 Comments