ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം.. രാമപുരത്ത് കലാമത്സരങ്ങള്‍ നടത്തി.





161-ാം നമ്പര്‍ രാമപുരം എസ്.എന്‍.ഡി.പി. യോഗം ശാഖയിലെ ഗുരുദേവ ജയന്തിയാഘോഷ ഭാഗമായി വിവിധ മത്സരങ്ങള്‍ ആരംഭിച്ചു. 

 

 ശാഖാ ഓഫീസ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മത്സരങ്ങളുടെ ഉദ്ഘാടനം ''കേരള കൗമുദി'' കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ് നിര്‍വ്വഹിച്ചു.

ശാഖാ പ്രസിഡന്റ് പി.ആര്‍. സുകുമാരന്‍ പെരുമ്പ്രായിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശാഖാ സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍, ഗോപി നീറാക്കുളം, സലിന്‍ കിഴക്കേക്കര, സലിജ സലിം ഇല്ലിമൂട്ടില്‍, വനജ ശശി, സുശീല സുരേന്ദ്രന്‍, രജനി ബിജു, സുമതി, ബിന്ദു സജിമോന്‍, ഷൈല സുഗതന്‍, തുഷാര കളപ്പുരയില്‍, കുമാരി, അജിത വിജയന്‍, സുജ, വിജയകുമാരി പ്രകാശ്, സുമ രാജപ്പന്‍, ശ്രീദേവി സലിം, ഗായത്രി ബിജു, ബിന്ദു മനോജ്, വി.ജി. വിജയന്‍, സുമിത്ര ശ്രീധരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 


കലാകായിക മത്സരങ്ങള്‍ക്ക് വനിതാസംഘമാണ് നേതൃത്വം നല്‍കുന്നത്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments