ഓണാഘോഷ പരിപാടികളില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറക്കുന്നതുമായി ബന്ധപ്പെട്ടും ഉണ്ടാകുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും മുന്നിട്ടിറങ്ങി ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്.
ഖരമാലിന്യ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തി നിയമന നടപടികള്‍ സ്വീകരിക്കുന്നതിന് വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആറ് അംഗങ്ങളുള്ള സ്‌ക്വാഡിനാണ് രൂപം നല്‍കിയത്.
പരിശോധന നടത്തി വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഇതുവരെ 15000 രൂപായിലധികം രൂപ പിഴയായി ഈടാക്കി. മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത ഗാര്‍ഹിക, സ്ഥാപന ഇടങ്ങള്‍ കണ്ടെത്തുന്നതിനും മാലിന്യ ഉല്പാദകര്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചുള്ള സിറ്റിസണ്‍ എഡ്യുക്കേഷനും നല്‍കേണ്ട ചുമതലകൂടി സ്‌ക്വാഡിന് നല്‍കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി ടീച്ചറായ മിനിമോള്‍ മാവേലിയുടെ വേഷംകെട്ടി ചെണ്ടമേളത്തിന്റെയും കാര്‍ഷികവേഷധാരികളുടേയും അകമ്പടിയോടുകൂടി പഞ്ചായത്തിലെ വിവിധ കവലകള്‍ സന്ദര്‍ശിച്ച് ഹരിത ഓണാംശസകളും ലഘു ലേഖകളും വിതരണം ചെയ്തു.
ഇതോടനുബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ റാലിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് വിനോദ് ചെറിയാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അനുമോള്‍ മാത്യു, എല്‍സമ്മ ജോര്‍ജുകുട്ടി, മെമ്പര്മാരായ ജോസുകുട്ടി അമ്പലമറ്റം, രാഹുല്‍ ജി കൃഷ്ണന്‍, ബിജു എന്‍ എം,കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രദീപ്, മെമ്പര്‍ സെക്രട്ടറി രശ്മി മോഹന്‍,ഹെഡ് ക്ലാര്‍ക്ക് അനില്‍ കുമാര്‍,കുടുംബശ്രീ അക്കൗണ്ടന്റ് സന്ധ്യ, ഹരിതസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പഞ്ചായത്തങ്കണത്തില്‍ ഓണചന്തയോടനുബന്ധിച്ച് ബദല്‍ ഉല്‍പ്പന്നങ്ങളുടെ സ്റ്റാളും തയ്യാറാക്കിയിട്ടുണ്ട്. സ്‌ക്വാഡിന്റെ പരിശോധനകള്‍ ഓണം കഴിഞ്ഞും തുടരുമെന്ന് സെക്രട്ടറി രശ്മി മോഹന്‍ അറിയിച്ചു.
0 Comments