പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ പിക്കപ് ജീപ്പില്‍ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു.
പാലാ സ്വദേശികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.
പള്ളിയ്ക്ക് മുന്‍വശം റോഡിലെ കുലുങ്ക് പുനരുദ്ധാരണജോലികള്‍ നടന്നുവരികയാണ്. ഇവിടെ വെള്ളക്കെട്ടുണ്ടാകുന്നത് ഒഴിവാക്കാനായി കലുങ്ക് വീതി കൂട്ടി പുനര്‍ നിര്‍മിക്കുന്ന ജോലികളാണ് നടക്കുന്നത്.
ഇതിനായി റോഡിന്റെ ഒരുവശത്ത് കൂടി മാത്രമാണ് ഗതാഗതം. ജോലികള്‍ പകുതിയോളം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.
പണികള്‍ നടക്കുന്ന സ്ഥലത്ത് വേണ്ടത്ര സുക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഇതിന് മുന്‍പ് 2 തവണ ബൈക്കുകള്‍ കലുങ്കിനായെടുത്ത കുഴിയിലേയ്ക്ക് മറിഞ്ഞ് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. രാത്രികാലങ്ങളില്‍ ഇവിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. റിഫ്ളക്ടറുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments