തീക്കോയി വേവ്‌സ് സ്വിമ്മിംഗ് സ്‌കൂളിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കും.
തീക്കോയി പള്ളി- അയ്യമ്പാറ റോഡില്‍ ജോസ് പുറപ്പന്താനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ സ്വിമ്മിംഗ് സ്‌കൂള്‍ ആരംഭിക്കുന്നത്. ഫാ.ഡോ.തോമസ് മേനാച്ചേരി വെഞ്ചരിപ്പ് കര്‍മ്മം നടത്തും. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ നിന്തല്‍കുളം ഉദ്ഘാടനം ചെയ്യും.
തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ് അദ്ധ്യക്ഷനാകും. ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിനു പുളിക്കക്കണ്ടം മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് വാര്‍ഡ് അംഗം സിറിള്‍ റോയ് സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എച്ച് എം.ജോണിക്കുട്ടി എബ്രാഹം, ഷേര്‍ജി തോമസ്, മാത്യു ജോസഫ് എന്നിവര്‍ സംസാരിക്കും.
നീന്തല്‍ അറിയാത്തതിന്റെ പേരില്‍ വെള്ളത്തില്‍ സംഭവിക്കുന്ന അപകടങ്ങളും മരണങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീന്തല്‍ പഠനത്തിനായി ഗ്രാമീണ മേഖലയില്‍ പുതിയ നീന്തല്‍ കുളം ആരംഭിക്കുന്നതെന്ന് അക്വാട്ടിക് അസോസിയേഷന്‍ അംഗങ്ങളായ മാത്യു ജോസ്ഥ്, ശ്രീകുമാര്‍ കളരിക്കല്‍, സ്വിമ്മിംഗ് പൂള്‍ ഡയറക്ടര്‍ പി.വി. ജോസ് പുറപ്പന്താനം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
0 Comments