എസ്.എന്‍.ഡി.പി മീനച്ചില്‍ യൂണിയനില്‍ ഓണാഘോഷവും ഓണക്കോടി വിതരണവും 26 ന്





എസ്.എന്‍.ഡി.പി  യോഗം മീനച്ചില്‍ യൂണിയനില്‍ ഓണാഘോഷവും ഓണക്കോടി വിതരണവും  ഓണസദ്യയും 26 ന് നടത്തുമെന്ന് യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലും, കണ്‍വീനര്‍ എം.ആര്‍. ഉല്ലാസും അറിയിച്ചു.

26 ന്  രാവിലെ 10ന് യൂണിയന്‍ വനിതാ സംഘത്തിന്റേയും, യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തില്‍ യൂണിയന്‍ ആസ്ഥാനത്ത് പൂക്കളമിട്ട് പരിപാടികള്‍ ആരംഭിക്കും. 



തുടര്‍ന്ന് കലാ മത്സരങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് ശാഖ പ്രസിഡന്റ് ,വൈസ് പ്രസിഡണ്ട് ,സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ഓണക്കോടി നല്‍കും. ഓണസദ്യയുമുണ്ട്.  പാലായിലെ ജനപ്രതിനിധികളും, വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും ഈ പരിപാടിയില്‍ സംബന്ധിക്കും. 


ഇതുസംബന്ധിച്ച് യൂണിയന്‍ ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സജീവ് വയലാ, ജോയിന്റ് സെക്രട്ടറി ഷാജി തലനാട്, ഓഫീസ് ഇന്‍ ചാര്‍ജ് രാമപുരം സി.റ്റി രാജന്‍, അനീഷ് പുല്ലുവേലി, സാബു പിഴക്, സുധീഷ് ചെമ്പന്‍കുളം, സജി ചേന്നാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments