കോട്ടയം ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും ഓര്‍ഫനേജ് അസോസിയേഷന്റെയും സംയുകതാഭിമുഖ്യത്തില്‍ 26ന് ജില്ലാതല അഗതി അനാഥാ ദിനാചാരണം പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
ഉച്ചകഴിഞ്ഞു രണ്ടു മണിക്കാരംഭിക്കുന്ന വിളബര ജാഥ പാലാ ഡി വൈ എസ് പി എ. ജെ. തോമസ് ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും. മുന്‍കാലങ്ങളില്‍ അഗതി അനാഥാ ദിനം വര്‍ഷത്തില്‍ ഒരു ദിവസമാണ് ആചരിച്ചിരുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി മദര്‍ തെരേസയുടെ ജന്മദിനമായ ആഗസ്റ്റ് 26ന് മദര്‍ തെരേസ ജന്മദിനമായി ആചാരിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവായി.
3-ന് ചേരുന്ന പൊതുസമ്മേളനം മാണിസി കാപ്പന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ വി എ ഷംനാദ് സ്വാഗതം ആശംസിക്കും. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും.
മാനവ സേവ പുരസ്‌കാരം എംജി ജാനകി അമ്മ ടീച്ചറിനും (ജാനകി ബാലിക ഭവന്‍ പയ്യപ്പാര്‍) സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വിജയികളായ കുട്ടികളെയും .മോന്‍സ് ജോസഫ് എംഎല്‍എ പുരസ്‌കാരം നല്‍കി ആദരിക്കും. മദര്‍ തെരേസ അനുസ്മരണത്തിനു ഡോ. ജോര്‍ജ് കാരംവേലില്‍ നേതൃത്വം നല്‍കും.
പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, കാരുണ്യ പാലിയേറ്റീവ് സെന്റര്‍ ജോയിന്‍ സെക്രട്ടറി പി എസ് അഷ്‌റഫ്, സീനിയര്‍ സൂപ്രണ്ട് ജില്ലാ സാമൂഹിക നീതി വകുപ്പ് എന്‍ പി പ്രമോദ് കുമാര്‍, നവജീവന്‍ ട്രസ്റ്റ് ഡയറക്ടര്‍ പി യു തോമസ്, കോട്ടയം അമൃത സദനം ഡയറക്ടര്‍ ഗോപാലന്‍, കെയര്‍ ഹോംസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്ന് ചരിവ് പുരയിടം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വിവിധ മന്ദിരങ്ങളില്‍ നിന്നുള്ള കലാപരിപാടികളും ഇതിനോടൊപ്പം സംഘടിപ്പിക്കുമെന്ന് സന്തോഷ് മരിയ സദന്‍ അറിയിച്ചു.
0 Comments