ഓര്‍മകളുടെ തിരുമുറ്റത്ത് ഒരു വട്ടം കൂടി അവര്‍ ഒത്തുചേരും : സൗഹൃദക്കൂട്ടം 1980 സംഗമം 26 ന്



കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലെ 1980 എസ് എസ് എല്‍.സി ബാച്ച് വിദ്യാര്‍ഥികള്‍ 43 വര്‍ഷത്തിനു ശേഷം ഓര്‍മകളുടെ തിരുമുറ്റത്ത് ഒത്തുചേരുന്നു. സൗഹൃദക്കൂട്ടം 1980 എന്ന പേരിട്ട പ്രഥമ വാര്‍ഷിക സമ്മേളനം 26 ന് രാവിലെ 10 മുതല്‍ സ്‌കൂള്‍ ഹാളില്‍ നടക്കും.

പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 

 


 

മാനേജര്‍ ഫാ. അഗസ്റ്റില്‍ പീടികമല അനുഗ്രഹ പ്രഭാഷണം നടത്തും. ഹെഡ് മാസ്റ്റര്‍.ബിജോയി ജോസഫ് , 1981 ബാച്ച്കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ എട്ടുപാറയില്‍ പ്രസംഗിക്കും. പൂര്‍വ വിദ്യാര്‍ഥിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ മാത്യു ജോസഫ് കലാലയ സ്മരണകള്‍ പങ്കു വയ്ക്കും.


മണ്‍ മറഞ്ഞവര്‍ക്ക് സ്മരണാഞ്ജലി, അധ്യാപകരെ ആദരിക്കല്‍, ഗുരു സന്ദേശം എന്നിവയും നടക്കും. പൂര്‍വ വിദ്യാര്‍ഥികളായ കെ.സി. ജോസഫ്, ജിജോ അഗസ്റ്റിന്‍, ഫാ. മൈക്കിള്‍ വട്ടപ്പലം എന്നിവര്‍ എഴുതിയ പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments