കരൂര്‍ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം റോഡുകളും ഇരുട്ടില്‍. ട്രീറ്റ് ലൈറ്റ് ഇല്ലാത്തത് യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു.
പഞ്ചായത്തിലെ പതിനഞ്ചു വാര്‍ഡുകള്‍ക്കായി കഴിഞ്ഞ വര്‍ഷം ഓരോ ലക്ഷം രൂപ അനുവദിച്ച് ട്രീറ്റ് ലൈറ്റ് ഇടുന്നതിനാവശ്യമായ ട്രീറ്റ് മെയിന്‍ ലൈന്‍ വലിക്കുന്നതിന് കെ എസ് ഇ ബിയില്‍ മൊത്തം 17 ലക്ഷം രൂപ അടച്ചിരുന്നു. വാര്‍ഡുകള്‍ സ്ഥിതിചെയ്യുന്ന പാലാ, കൊല്ലപ്പള്ളി, രാമപുരം കെഎസ്ഇബി ഡിവിഷന്‍ ഓഫീസുകളിലാണ് തുക അടച്ചത്.
എന്നാല്‍ നാളിതു വരെ പണി തുടങ്ങിയിട്ടില്ല. ഇരുട്ടിന്റെ മറപറ്റി സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ചിരിക്കുകയാണ്. വീടുകള്‍ക്ക് സമീപം വരെ രാത്രികാലങ്ങളില്‍ മാലിന്യക്കെട്ടുകള്‍ തള്ളുന്നത് പതിവായി.
ഈ വര്‍ഷം 15 ലക്ഷം രൂപ ട്രീറ്റ് ലൈറ്റിനു വേണ്ടി പഞ്ചായത്ത് വകയിരിത്തിയിട്ടുണ്ട്. ലൈന്‍ വലിക്കുന്ന പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഈ തുക ലാപ്സാകുമെന്ന ആശങ്കയിലാണ് പഞ്ചായത്തംഗങ്ങള്‍.
കൂടാതെ പണിയ്ക്ക് കാലതാമസം വരുന്നതിനസരിച്ച് പഞ്ചായത്തിനും ഇരട്ടി ചെലവ് വരുമെന്നും പറയുന്നു. സാധാ അലുമിനിയം കമ്പിയാണ് മുമ്പ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എ ബി സി കേബിള്‍ വേണമെന്നാണ് കെ എസ് ഇ ബി അധികൃതര്‍ പറയുന്നത്.
മറ്റു കമ്പികളൊക്കെ അലുമിനിയം ആയിരിക്കെ സ്ട്രീറ്റ് മെയിനു മാത്രം എ ബി സി കേബിള്‍ വേണമെന്ന നിലപാടിന്റെ പിന്നിലെന്താണെന്ന് പലരും ചോദ്യം ഉയര്‍ത്തിക്കഴിഞ്ഞു. ഇരട്ടി തുക ചെലവാകുന്നതിന് കാരണമാകും.
0 Comments