മൂലമറ്റം സംസ്‌കാര വേദിയുടെ ഗാന്ധി ജയന്തിയാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 10 ന് ഹയര്‍സെക്കന്ററി വിഭാഗത്തിന് ജില്ലാതല ക്വിസ് മത്സരം നടത്തും.
മഹാത്മ ഗാന്ധിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വിജയികള്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം.
1 , 2 , 3 സ്ഥാനക്കാര്‍ക്ക് 7000 , 5000 , 3000 രൂപ ക്രമത്തില്‍ കാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും. അടുത്ത 5 പേര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.
ജില്ലാ തലത്തില്‍ പങ്കെടുക്കുന്നവര്‍ സെപ് . 6 ന് മുമ്പായി ജില്ലാ പ്രസിഡന്റ് റോയ് . ജെ. കല്ലറങ്ങാട്ടിന്റെയോ സെക്രട്ടറി ടോം കണയങ്കവയലിന്റെയോ വാട്ട്‌സ്ആപ്പ് നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം . 9497279347 , 9400671874 .
0 Comments