വാണിയേടം കുടുംബം പുഴയിലും പൂളിലുമിറങ്ങുന്നത് നീരാട്ടിനായല്ല, നീന്തല്‍മത്സരങ്ങളിലെ സ്വര്‍ണമത്സ്യങ്ങളാകാനാണ്. മീനച്ചിലാറ്റിലെ ചിറ്റോളങ്ങളെ കീറിമുറിക്കുന്ന കുഞ്ഞിക്കൈകള്‍ പാരമ്പര്യത്തിന്റെ കരുത്തും തോപ്പന്‍സ് അക്കാഡമിയിലെ പ്രൊഫഷണലിസവും ചേര്‍ത്ത് ഇത്തവണ കോട്ടയം റെവന്യൂ ജില്ലാ കായികമേളയില്‍ നേടിയത് ആറ് സ്വര്‍ണമടക്കം എട്ട് മെഡലുകളാണ്.
ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ റിയ എബി, റോവന്‍ എബി, റീമ എബി എന്നിവരാണ് ജലപ്പരപ്പിലെ സ്വര്‍ണമത്സ്യങ്ങള്‍. റിയ വ്യക്തിഗത ചാമ്പ്യനാവുകയും ചെയ്തു.
പാലാ വാണിയേടം കുടുംബത്തിന് നീന്തല്‍ അന്യമല്ല. സാഫ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ആറു വര്‍ഷക്കാലം ഇന്ത്യയിലെ വേഗമേറിയ ബ്രെസ്‌ട്രോക്കറുടെ റിക്കോര്‍ഡ് ഹോള്‍ഡറും മുന്‍ വ്യോമസേനാഗവുമായ എബി ജോസിന്റെയും ഷൈനിയുടെയും മക്കളാണ് ഈ നീന്തല്‍താരങ്ങള്‍. മുത്തച്ഛന്‍ വി എ ജോസഫ് വാണിയേടം ഹോളിക്രോസ്സ് സ്‌കൂളിന്റെ മുന്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്നു.
0 Comments