ടീച്ചിങ് എയ്ഡിൽ തിളങ്ങി അൽഫോൻസാ ഹൈസ്കൂൾ വാകക്കാട്



കുറവിലങ്ങാട് വച്ചുനടന്ന കോട്ടയം റവന്യൂജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര , ഐ ടി മേളകളിലെ അധ്യാപക വിഭാഗം മത്സരങ്ങളിൽ  വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.


യു പി വിഭാഗം ഐസിടി ടീച്ചിംങ് എയ്ഡിൽ അലൻ മാനുവൽ അലോഷ്യസ് ,  ഗണിതശാസ്ത്രം യുപി വിഭാഗം ടീച്ചിങ് എയ്ഡിൽ കെ വി ജോസഫ്, ഗണിതശാസ്ത്രം ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡിൽ മനു കെ ജോസ്, ഹൈസ്കൂൾ വിഭാഗം  സയൻസ് പ്രോജക്ടിൽ ജൂബി അഗസ്റ്റിൻ എന്നീ അധ്യാപകരാണ് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ നിന്നും കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് എറണാകുളത്തു വച്ചുനടക്കുന്ന സംസ്ഥാനതല ശാസ്ത്ര, ഗണിതശാസ്ത്ര, ഐടി മേളകളിൽ പങ്കെടുക്കുന്ന തിന് അർഹത നേടിയത്. 


 

ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡിൽ 2016 മുതൽ തുടർച്ചയായി സംസ്ഥാനതല ഗണിതശാസ്ത്ര മേളകളിൽ  മനു കെ ജോസ്  എ ഗ്രേഡ്‌ നേട്ടം കൈവരിച്ചിട്ടുണ്ട്.


മികച്ച വിജയം നേടിയെടുത്ത അധ്യാപകരെ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എഫ് സി സി , പി ടി എ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ അഭിനന്ദിച്ചു



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments