ഞങ്ങളെയാരും ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് ഉണ്ടെന്നകാര്യം അറിയിച്ചിരുന്നില്ല... റോഡില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് പ്രൈവറ്റ് വാഹനങ്ങള്‍... ബോധവല്‍ക്കരണം കൊടുക്കേണ്ടത് അവര്‍ക്ക്... ജീവിതവരുമാനം ഇല്ലാതാക്കാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ശ്രമിക്കുകയില്ല... പാലായില്‍ ഇന്നലെ ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച യെസ് വാര്‍ത്തയോട് പ്രതികരിക്കുകയാണ് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന നേതാവ് സജീവ് പാലാ... ഇന്ന് യെസ് വാര്‍ത്ത ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സജീവിന്റെ വിശദീകരണം ഉണ്ടായത്.



സുനില്‍ പാലാ

ഇതൊക്കെ ആര് അറിയുന്നു.... പേരിന് കുറച്ച് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സിനെ വിളിച്ച്  ക്ലാസ് നടത്തിക്കാണും.... എന്തായാലും പാലായിലെ ടാക്‌സി ഡ്രൈവേഴ്‌സിനെ ഇങ്ങനെയൊരു ബോധവല്‍ക്കരണ ക്ലാസ് നടക്കുന്ന വിവരം അറിയിച്ചിരുന്നതേയില്ല.... സജീവ് കുറിക്കുന്നു.


സജീവ് പാലായുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇവിടെ

കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ (KTDO) TU 19202 എന്ന സംഘടന ട്രേഡ്  യൂണിയന്‍ ആക്ട് പ്രകാരം  സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് സംസ്ഥാന നേതൃത്വവും കോട്ടയം ജില്ലാ കമ്മിറ്റിയും ഉണ്ട്  ജില്ലയിലെ RTO ഓഫീസ് ഉള്ള ഇടങ്ങള്‍ സോണുകള്‍ തരംതിരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 

കോട്ടയം ജില്ലയില്‍  വൈക്കംസോണ്‍, പാലാസോണ്‍, കാഞ്ഞിരപ്പള്ളിസോണ്‍, ചങ്ങനാശ്ശേരിസോണ്‍, കോട്ടയംസോണ്‍, ഉഴവൂര്‍സോണ്‍ എന്നിങ്ങനെയായി പ്രവര്‍ത്തിച്ചുവരുന്നു

സംഘടനയുടെ പ്രധാന ഉദ്ദേശം കള്ള ടാക്‌സി കളെ നിയമവിധേയമായി പിടിച്ചു കെട്ടുന്നതിനും ടാക്‌സി വാഹനങ്ങള്‍ വഴിയില്‍ ബ്രേക്ക് ഡൗണ്‍ ആകുമ്പോള്‍ അതാത് പ്രദേശങ്ങളിലെ മെമ്പേഴ്‌സ് ഓടിയെത്തി അവിടെ വേണ്ട സഹായം നല്‍കുന്നതിനും ശബരിമല സീസണ്‍ പോലുള്ള സമയങ്ങളില്‍ ഒരു കൈത്താങ്ങ് ആണ് ഇന്ന് സംഘടന KTDO 24x7 എന്ന ഗ്രൂപ്പ് കൂടി പ്രവര്‍ത്തിച്ചുവരുന്നു.

സംഘടന കേരളത്തില്‍ മാത്രമല്ല  കേരളം തമിഴ്‌നാട് ആന്ധ്ര കര്‍ണാടക സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നു മറ്റ് സംസ്ഥാനങ്ങളില്‍ യാത്ര പോകുന്ന ഡ്രൈവര്‍മാര്‍ക്കും ഏത് ആവശ്യത്തിനും ടാക്‌സി ഡ്രൈവേഴ്‌സ് സംഘടന ഉണര്‍ന്ന്  പ്രവര്‍ത്തിക്കുന്നു

ഇന്ന് ഏറ്റവും കൂടുതല്‍ റോഡുകളില്‍ അപകടം ഉണ്ടാക്കുന്നത് പ്രൈവറ്റ് വാഹനങ്ങളാണ് വേണ്ട പരിജ്ഞാനവും റോഡുകളില്‍ പാലിക്കേണ്ട നിയമങ്ങള്‍ മനസ്സിലാക്കാതെയും റോഡില്‍ കാണിക്കുന്ന പരാക്രമമാണ്  അപകടങ്ങള്‍ക്ക് കാരണം

ബോധവല്‍ക്കരണം വാഹനം ഓടിക്കുന്ന പൊതു ജനങ്ങള്‍ക്കാണ് വേണ്ടത്. ഇന്ന് ഡ്രൈവര്‍മാര്‍ ഏറെയും സ്വന്തമായി വാഹനം ഉള്ളവരാണ്  സ്വയം തൊഴില്‍  ജീവിത വരുമാന മാര്‍ഗ്ഗവും ആണ് മാര്‍ഗ്ഗത്തെ ഇല്ലാതാക്കുവാന്‍ ഒരു ടാക്‌സി ഡ്രൈവറും ശ്രമിക്കുകയില്ല



ടാക്‌സി വാഹനത്തെ പൊതുജനങ്ങള്‍ക്ക് ധൈര്യമായി ആശ്രയിക്കാം കാരണം ഇന്ന് ടാക്‌സി വാഹനങ്ങളില്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉണ്ട് അതോടൊപ്പം വാഹനത്തിന്റെ എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങള്‍ (GPS) പാലിക്കുകയും വാഹന സംബന്ധമായ രേഖകള്‍ കൃത്യമായി പരിപാലിച്ചു പോകുന്നു






 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments