തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍കൂടി പോലീസിന്റെ പിടിയിലായി. പായിപ്പാട് നാലു കോടി ഭാഗത്ത് പുതുക്കുളം വീട്ടില്‍ മാര്‍ട്ടിന്‍ ദേവസ്യ മകന്‍ ബില്‍സണ്‍ (22), പായിപ്പാട് വേഷ്ണാല്‍ ഭാഗത്ത് പണിക്കന്‍പറമ്പില്‍ വീട്ടില്‍ ബാബു മകന്‍ വിഷ്ണു, ബാലന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പ്രവീണ്‍ കുമാര്‍ (23) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി ചേര്‍ന്ന് ആരമലക്കുന്ന് ഭാഗത്ത് നില്‍ക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിന് ശേഷം കയ്യില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
സംഭവത്തിനുശേഷം പ്രതികള്‍ എല്ലാവരും ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രവിണ്‍ കുമാറിനെ ചങ്ങനാശ്ശേരിയില്‍ നിന്നും, ബില്‍സണിനെ ബാംഗ്ലൂരില്‍നിന്നുമാണ് പിടികൂടിയത്.
ഈ കേസിലെ മറ്റു മൂന്ന് പ്രതികളായ ബിബിന്‍, പ്രദീഷ്, അനന്തു എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് സംഘം പിടികൂടിയിരുന്നു. തൃക്കൊടിത്താനം എസ്.എച്ച്.ഒ അജീബ് ഇ, എ.എസ്.ഐ സാന്‍ജോ, സി.പി.ഒ മാരായ ക്രിസ്റ്റഫര്‍, സന്തോഷ്, ശെല്‍വരാജ്, അനീഷ് ജോണ്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
0 Comments