ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ചു; വിഗ്രഹത്തില്‍ മുക്കുപണ്ടം ചാര്‍ത്തി മുങ്ങി; പൂജാരി പിടിയില്‍






ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പൂജാരി അറസ്റ്റില്‍. കാസര്‍കോട് ഹൊസബെട്ടുവിലെ മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിന്നാണ് പൂജാരി തിരുവാഭരണങ്ങള്‍ മോഷ്ടിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം ചിന്നപ്പള്ളി സ്ട്രീറ്റിലെ എസ് ദീപക്കാണ് പിടിയിലായത്. മോഷ്ടിച്ച അഞ്ചരപ്പവന്റെ ആഭരണങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു. ഇവ പൊലീസ് കണ്ടെടുത്തു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ പൂജാരിയായി ഇവിടെ ചുമതലയേറ്റത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ തിരുവാഭരണവുമായി മുങ്ങിയത്. തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വിഗ്രഹത്തില്‍ ചാര്‍ത്തിയാണ് ഇയാള്‍ കടന്നത്. 

പിന്നാലെ ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒക്ടോബര്‍ 27 നാണ് ദീപക്ക് ക്ഷേത്രത്തിലെ പൂജാരിയായി ചുമതലയേറ്റത്. 

അന്നും തൊട്ടടുത്ത ദിവസങ്ങളിലും ദീപക്ക് ക്ഷേത്രത്തില്‍ പൂജ നടത്തി. 29 ന് സെക്യൂരിറ്റി ജീവനക്കാരനോട് ഹൊസങ്കടി ടൗണിലേക്കാണെന്നും പറഞ്ഞാണ് ഇയാള്‍ ക്ഷേത്രത്തില്‍ നിന്ന് മുങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. ഫോണ്‍ ഓഫാക്കിയാണ് ഇയാള്‍ കടന്നത്. പൂജാരി താമസിക്കുന്ന വാടക വീട്ടില്‍ അന്വേഷിച്ചപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് മുന്‍ പൂജാരി ശ്രീധരഭട്ടിനെ പൂജയ്‌ക്കെത്തിച്ചു. 


 

ക്ഷേത്രത്തിലെ ശ്രീകോവില്‍ തുറന്ന് അകത്ത് കയറിയ ശ്രീധരഭട്ട് ദേവീ വിഗ്ര ഹത്തില്‍ പുതിയ ആഭരണങ്ങള്‍ ചാര്‍ത്തിയത് കണ്ട് ക്ഷേത്രഭാരവാഹികളോട് അന്വേഷിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഗ്ര ഹത്തിലുള്ള ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.





 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments