കൂടെ താമസിച്ചിരുന്നയാള്‍ക്ക് വിഷം നല്‍കിയ ശേഷം 45കാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
കാഞ്ഞങ്ങാടിന് സമീപം ആവിക്കരയിലാണ് സ്ത്രീയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. രമയെന്ന സ്ത്രീയാണ് മരിച്ചത്.
കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണന്‍ എന്നയാളെ അവശനിലയില്‍ കണ്ടെത്തി. ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ജയപ്രകാശിന്റെ മൊഴി.
ഹോട്ടല്‍ തൊഴിലാളിയാണ് വയനാട് സ്വദേശിയായ ജയപ്രകാശ്. ദീര്‍ഘനാളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments