19-മത് കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ അത് ലറ്റിക്‌സ് കായികമേളക്ക് ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയുടെ നിറഞ്ഞാട്ടത്തോടെ സമാപനമായി........ എല്ലാ ഗ്രൂപ്പിലും ലീഡ് ചെയ്ത എസ്എംവി എച്ച്എസ്എസ് പൂഞ്ഞാറിന്റെ കരുത്തില്‍ ഈരാറ്റുപേട്ട ഉപജില്ല റവന്യൂ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി.....




45 സ്വര്‍ണ്ണവും, 24 വെള്ളിയും, 18 വെങ്കലവുമായി 353 പോയിന്റോടെയാണ് ഈരാറ്റുപേട്ട ഉപജില്ല ചാമ്പ്യന്‍ കിരീടം നേടിയത്. 19 സ്വര്‍ണ്ണവും 17 വെള്ളിയും 11 വെങ്കലവുമായി 168 പോയിന്റോടെ ആതിഥേയരായ പാലാ വിദ്യാഭ്യാസ വിദ്യാഭ്യാസ ഉപജില്ല റണ്ണറപ്പായി. 9 സ്വര്‍ണ്ണവും 12 വെള്ളിയും 17 വെങ്കലവുമായി 104 പോയിന്റോടെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല മൂന്നാം സ്ഥാനത്തും 4 സ്വര്‍ണ്ണവും 7 വെള്ളിയും 8 വെങ്കലവുമായി 53 പോയിന്റോടെ ചങ്ങനാശ്ശേരി ഉപജില്ല നാലാം സ്ഥാനത്തും എത്തി.

കോട്ടയം ഈസ്റ്റ് (2 സ്വര്‍ണ്ണം, 7 വെള്ളി, 7 വെങ്കലം- 42 പോയിന്റ്), കുറവിലങ്ങാട് (2 സ്വര്‍ണ്ണം, 3 വെള്ളി, 5 വെങ്കലും- 25 പോയിന്റ്), കറുകച്ചാല്‍ (3 സ്വര്‍ണ്ണം, 2 വെള്ളി- 21 പോയിന്റ്), പാമ്പാടി (3 വെള്ളി, 5 വെങ്കലം- 14 പോയിന്റ്), ഏറ്റുമാനൂര്‍ (1 സ്വര്‍ണ്ണം, 1 വെള്ളി, 3 വെങ്കലം- 12 പോയിന്റ്), കോട്ടയം വെസ്റ്റ് (2 വെള്ളി - 12 പോയിന്റ്), രാമപുരം (3 വെള്ളി, 2 വെങ്കലം- 11 പോയിന്റ്), വൈക്കം (3 വെള്ളി, 2 വെങ്കലം- 11 പോയിന്റ്), കൊഴുവനാല്‍ (1 വെങ്കലം- 1 പോയിന്റ്) എന്നിങ്ങനെയാണ് മത്സരത്തിലെ പോയിന്റ് നില.

സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് എസ്എംവി എച്ച്എസ്എസ് പൂഞ്ഞാര്‍ അര്‍ഹരായി. 36 സ്വര്‍ണ്ണവും 22 വെള്ളിയും 14 വെങ്കലുമായി 252 പോയിന്റാണ് എസ്എംവിക്കുള്ളത്. സെന്റ് തോമസ് എച്ച്എസ്എസ് പാലാ 11 സ്വര്‍ണ്ണവും 10 വെള്ളിയും 5 വെങ്കലവുമായി 90 പോയിന്റോടെ റണ്ണറപ്പായി. സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കുറുമ്പനാടം 4 സ്വര്‍ണ്ണവും 5 വെള്ളിയും 4 വെങ്കലവും നേടി 39 പോയിന്റെടെ മൂന്നാം സ്ഥാനവും നേടി.

ഓവറോള്‍ സ്‌കൂള്‍ വിഭാഗത്തില്‍ എസ്എംവി എച്ച്എസ്എസ് പൂഞ്ഞാര്‍ എല്ലാ തലത്തിലും ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 120 പോയിന്റും പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 132 പോയിന്റും നേടിയാണ് എസ്എംവി സ്‌കൂള്‍ ഓവറോള്‍ നേടിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് തോമസ് എച്ച്എസ്എസ് പാലാ 90 പോയിന്റോടെ രണ്ടാം സ്ഥാനത്തും ഗ്രേസ് മെമ്മോറിയല്‍ എച്ച്എസ് പാറത്തോട് 17 പോയിന്റോടെ മൂന്നാം സ്ഥാനത്തും എത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് മേരീസ് എച്ച്എസ്എസ് പാലാ 32 പോയിന്റോടെ രണ്ടാം സ്ഥാനത്തും സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കുറുമ്പനാടം 23 പോയിന്റോടെ മൂന്നാം സ്ഥാനത്തും എത്തി.

ഗ്രൂപ്പ് വിഭാഗങ്ങളിലും എസ്എംവി എച്ച്എസ്എസ് പൂഞ്ഞാര്‍ ഒന്നാം സ്ഥാനം നേടി.

വ്യക്തിഗത ഇനങ്ങളില്‍ എമില്‍ ജിജോ മേളയുടെ താരമായി. എസ്എംവി എച്ച്എസ്എസ് പൂഞ്ഞാറിന് വേണ്ടി 400 മീറ്ററിലും 80 മീറ്റര്‍ ഹര്‍ഡില്‍സിലും 600 മീറ്ററലും സ്വര്‍ണ്ണം നേടിയാണ് എമില്‍ ജിജോ മികച്ച താരമായത്.

പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ ആദിനാഥ് എസ്. മികച്ച രണ്ടാമത്തെ താരമായി. 200 മീറ്ററിലും ലോംഗ്ജംപിലും സ്വര്‍ണ്ണ നേടിയ ആദിനാഥ്, 100 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു.
ഗ്രേസി മെമ്മോറിയല്‍ എച്ച്എസ് പാറത്തോടിന്റെ ഫവാസ് അഫ്‌സല്‍ ഡിസ്‌കസ് ത്രോയിലും ഷോട്പുടിയും സ്വര്‍ണ്ണം നേടി മൂന്നാമതെത്തി.

വനിതാ വിഭാഗത്തില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സിലും, ലോംഗ്ജംപിലും, ഹൈജംപിലും സ്വര്‍ണ്ണം നേടിയ കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌കൂള്‍ അക്കാദമി എസ്എച്ച് ജിഎച്ച്എസ് ഭരണങ്ങാനത്തിന്റെ എഷ്‌ന ഷൈജു മികച്ച വനിതാ കായികതാരമായി. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌കൂള്‍ അക്കാദമി എസ്എച്ച് ജിഎച്ച്എസ് ഭരണങ്ങാനത്തിന്റെ പാര്‍വ്വതി ബൈജു മികച്ച രണ്ടാമത്തെ താരവും കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌കൂള്‍ അക്കാദമി എസ്എച്ച് ജിഎച്ച്എസ് ഭരണങ്ങാനത്തിന്റെ തന്നെ കെസിയ സാറ ജോബി മികച്ച മൂന്നാമത്തെ താരവുമായി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റോഷിന്‍ റോയി (എസ്എംവി എച്ച്എസ്എസ് പൂഞ്ഞാര്‍) മികച്ച താരവും ജോജോമോന്‍ ജോണി ( സെന്റ് ആന്റണീസ് എച്ച്എസ്എസ് പൂഞ്ഞാര്‍) രണ്ടാം സ്ഥാനവും മുഹമ്മദ് സ്വാലിഹ് എസ് (സെന്റ് തോമസ് എച്ച്എസ്എസ്, പാലാ) മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലാ സെന്റ് മേരീസ് ജിഎച്ച്എസ്എസിലെ  ഗ്ലോറിമോള്‍ ജോസ് മികച്ച കായികതാരവും, സെന്റ് ജോര്‍ജ്ജ് എച്ച്എസ് മണിമലയുടെ ഷംന ഫാത്തിമ ഷാജി രണ്ടാം സ്ഥാനവും, കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌കൂള്‍ അക്കാദമി എസ്എച്ച് ജിഎച്ച്എസ് ഭരണങ്ങാനത്തിന്റെ ആന്‍ട്രീസ മാത്യു മൂന്നാമത്തെ താരവുമായി.

സീനിയര്‍ ആണ്‍കുട്ടികളുടെ വ്യക്തിഗത വിഭാഗത്തില്‍ എസ്എംവി എച്ച്എസ്എസ് പൂഞ്ഞാറിന്റെ ബേസില്‍ ബിനോയി മികച്ച കായികതാരമായി. സെന്റ് തോമസ് എച്ച്എസ്എസ് പാലായുടെ വിഷ്ണു അജി രണ്ടാം സ്ഥാനവും, സെന്റ് തോസ് എച്ച്എസ്എസ് പാലായുടെ എബിന്‍ ബിനോയി മൂന്നാമത്തെ താരവുമായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂഞ്ഞാര്‍ എസ്എംവി എച്ച്എസ്എസിലെ ദേവിക ബെന്‍ മികച്ച വനിതാ കായിക താരമായി. പൂഞ്ഞാര്‍ എസ്എംവി എച്ച്എച്ച്എസിലെ ഗൗരി നന്ദനന്‍ കെ.എം. മികച്ച രണ്ടാമത്തെ താരവും അപര്‍ണ്ണാ ബോസ് മൂന്നാമത്തെ കായികതാരവുമായി.

മേളയുടെ സമാപന സമ്മേളനം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും കേന്ദ്ര കായിക വികസന മന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്തി പുനരുദ്ധരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് ശ്രമിക്കുന്നതാണെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് തോമസ് ചാഴികാടന്‍ എം പി അറിയിച്ചു.
മാണി സി. കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അടുത്ത വര്‍ഷം എല്ലാ ഇനത്തിലും പുതിയ ട്രോഫികള്‍ തന്റെ വകയായി നല്‍കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ അറിയിച്ചു.

 


 

 
നഗരസഭാ പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി, ജിജി കെ. ജോസ്, രഞ്ജിത്ത് പുളിക്കല്‍, കോട്ടയം ഡിഡിഇ സുബിന്‍ പോള്‍, പാലാ ഡിഇഒ ജയശ്രീ കെ., തോമസ് മാത്യു, കോര്‍ഡിനേറ്റര്‍ ബിജു ആന്റണി, ജോബി വര്‍ഗീസ്, പബ്ലിസിറ്റി കണ്‍വീനര്‍, രാജേഷ് ശ്രീഭദ്രാ, എഇഒ ശ്രീകലാ കെ.ബി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള ട്രോഫികളും വ്യക്തിഗത മെഡലുകളും തോമസ് ചാഴികാടന്‍ എംപി വിതരണം ചെയ്തു.

 

ഈരാറ്റുപേട്ട ഉപജില്ലയ്ക്ക് ഓവറോള്‍


പൂഞ്ഞാര്‍ എസ് എം വി എച്ച് എസ് എസ്സ് ചിറകിലേറ്റിയുയര്‍ത്തിയ ഈരാറ്റുപേട്ട  ഉപജില്ല 19-ാമത് കോട്ടയം റവന്യു ജില്ലാ കായിക മേളയിലെ ഓവറോള്‍ കിരീടം ചൂടി. ട്രാക്കിലും ഫീല്‍ഡിലും സമഗ്രാധിപത്യം സ്ഥാപിച്ച അവര്‍ മേളയുടെ ആദ്യന്തം വ്യക്തമായ മേധാവിത്വം നിലനിര്‍ത്തി. പാലാ ഉപജില്ലയാണ് ഓവറോള്‍ റണ്ണേഴ്‌സ് അപ് കിരീടം നേടിയത്. ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളിലെ ഓവറോള്‍ , സീനിയര്‍ ജൂനിയര്‍ സബ് ജൂനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ് റണ്ണറപ്പ്, സബ് ജൂനിയര്‍ ഗേള്‍സ് എന്നീ വിഭാഗങ്ങളിലെ ചാമ്പ്യന്‍ഷിപ്പും ഈരാറ്റുപേട്ടയ്ക്കാണ് ലഭിച്ചത്.

 
  സീനിയര്‍ ജൂനിയര്‍ ബോയ്‌സ് റണ്ണറപ്പ് പാലായും സബ് ജൂനിയര്‍ ബോയ്‌സ് ഗേള്‍സ് വിഭാഗങ്ങളിലെ റണ്ണേഴ്‌സ് അപ് കാഞ്ഞിരപള്ളിയും സീനിയര്‍ ഗേള്‍സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ചങ്ങനാശ്ശേരിയും സബ് ജില്ലാ അടിസ്ഥാനത്തില്‍ കരസ്ഥമാക്കി. ബെസ്റ്റ് സ്‌കൂളിനുള്ള ട്രോഫി പൂഞ്ഞാര്‍ എസ് എം വി എച്ച് എസ് എസ്സ് കരസ്ഥമാക്കി. 36 സ്വര്‍ണ്ണം 22 വെള്ളി 14 വെങ്കല മുള്‍പ്പെടെ 252 മെഡലുകളാണ് അവര്‍ വാരിക്കൂട്ടിയത്.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments