സ്വന്തം ലേഖകൻ
സുമനസ്സുകളെ സഹകരിപ്പിച്ച് പ്രതിമാസം 1000/- രൂപാ വീതം ശേഖരിച്ച് ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്ന ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം കൊടുക്കുന്ന സ്‌നേഹദീപം ഭവനപദ്ധതി കേരളമാകെ മാതൃകയാക്കാവുന്ന ഒരു സത്പ്രവര്‍ത്തിയാണെന്ന് മുന്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി പി.ജെ. ജോസഫ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ഇപ്രകാരമുള്ള പദ്ധതികള്‍ നമ്മുടെ സമൂഹത്തില്‍ വ്യാപകമായി നടപ്പിലാക്കിയാല്‍ ഭവനരഹിതരായ ആളുകള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ എല്ലാപ്രദേശങ്ങളിലും സജ്ജമാക്കുവാന്‍ സാധിക്കുന്നതാണ്. വലിയ ജീവകാരുണ്യത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്തമാതൃയാണ് ഈ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഓരോ സ്‌നേഹവീടുകളും.
സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള 10-ാം സ്‌നേഹവീടിന്റെ താക്കോല്‍ദാനം മേവടയില്‍ നിര്‍വ്വഹിക്കുകയായിരുന്നു പി.ജെ.ജോസഫ് എം.എല്‍.എ.
യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. മേവട പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മാപ്രേകരോട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി. പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. അനീഷ് ജി, ആലീസ് ജോയി മറ്റത്തില്‍, ആനീസ് കുര്യന്‍, മെര്‍ളിന്‍ ജെയിംസ്, മഞ്ചു ദീലിപ്, സ്മിത വിനോദ്, സഹകരണബാങ്ക് ബോര്‍ഡ് മെമ്പര്‍മാരായ ജഗന്നിവാസ് പിടിക്കാപ്പറമ്പില്‍, റ്റി.സി. ശ്രീകുമാര്‍ തെക്കേടത്ത്, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ സന്തോഷ് കാവുകാട്ട്, ജോസ് തോണക്കരപ്പാറയില്‍, ഷാജി ഗണപതിപ്ലാക്കല്‍, സിബി പുറ്റനാനിക്കല്‍, സജി തകിടിപ്പുറം, ജെയിംസ് കോയിപ്ര, ഷാജി വളവനാല്‍, ഷാജി വെള്ളാപ്പള്ളിയില്‍, ജോര്‍ജുകുട്ടി ചൂരയ്ക്കല്‍, ഡോ. കെ.എസ്. പ്രഭാകരന്‍, രാജേഷ് കിഴക്കേട്ട്, മാര്‍ട്ടിന്‍ കോലടി, ജോസ് മംഗലശ്ശേരി, ബേബി പരിന്തിരി, പി.സി. ജോര്‍ജ് പുളിക്കല്‍, ബോസ് പുളിക്കല്‍, സിബി തോലാനിക്കല്‍, തോമസുകുട്ടി മേക്കാട്ടുകുന്നേല്‍, സജി ഓലിക്കര, തങ്കച്ചന്‍ മണ്ണുകശ്ശേരില്‍, ഷൈബു തോപ്പില്‍, കുര്യാക്കോസ് മണിക്കൊമ്പില്‍, എന്നിവര്‍ പ്രസംഗിച്ചു.
0 Comments