13 സ്വര്‍ണ്ണവും 14 വെള്ളിയും 6 വെങ്കലവുമായി 119 പോയിന്റുകളോടെ പാലാ വിദ്യാഭ്യാസ ജില്ല രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. 7 സ്വര്‍ണ്ണവും 8 വെള്ളിയും 16 വെങ്കലുമായി 81 പോയിന്റുകളോടെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല മൂന്നാം സ്ഥാനത്തും ലീഡ് ചെയ്യുകയാണ്. ചങ്ങനാശ്ശേരി (38 പോയിന്റ്), കോട്ടയം ഈസ്റ്റ് (31 പോയിന്റ്), കുറവിലങ്ങാട് (22 പോയിന്റ്), പാമ്പാടി (12 പോയിന്റ്), വൈക്കം (11 പോയിന്റ്), കറുകച്ചാല്‍ (10 പോയിന്റ്), ഏറ്റുമാനൂര്‍ (10 പോയിന്റ്), രാമപുരം (07 പോയിന്റ്), കോട്ടയം വെസ്റ്റ് (06) പോയിന്റ്, കൊഴുവനാല്‍ (01 പോയിന്റ്) എന്നിങ്ങനെയാണ് രണ്ടാംദിനം പൂര്‍ത്തിയാകുമ്പോഴുള്ള ഓവറോള്‍ പോയിന്റ് നില.
സ്‌കൂള്‍ തലത്തില്‍ ഈരാറ്റുപേട്ട വിദ്യാഭ്യാസ ജില്ലയിലെ എസ്എംവി എച്ച്എസ്എസ് പൂഞ്ഞാര്‍ 197 (28 സ്വര്‍ണ്ണം, 15 വെള്ളി, 12 വെങ്കലം) പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്ത് പാലാ വിദ്യാഭ്യാസ ജില്ലയിലെ സെന്റ് തോമസ് എച്ച്എസ്എസിനാണ്. 76 പോയിന്റുകള്‍ (10 സ്വര്‍ണ്ണം, 8 വെള്ളി, 2 വെങ്കലം). ചങ്ങനാശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കുറുമ്പനാടം 24 പോയിന്റുകളുമായി (2 സ്വര്‍ണ്ണം, 4 വെള്ളി, 2 വെങ്കലം) മൂന്നാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. 3 സ്വര്‍ണ്ണവും 2 വെള്ളി 3 വെങ്കലവും നേടി 24 പോയിന്റോടെ ഗ്രേസി മെമ്മോറിയല്‍ എച്ച്എസ് പാറത്തോട് നാലാം സ്ഥാനത്ത് ലീഡ് ചെയ്യുകയാണ്.
2 സ്വര്‍ണ്ണവും 1 വെള്ളിയും 2 വെങ്കലവും നേടി 14 പോയിന്റോടെ പാലാ സെന്റ് മേരീസ് എച്ച്എസ്എസ് അഞ്ചാം സ്ഥാനത്താണ്.
എസ്എംവി എച്ച്എസ്എസ് പൂഞ്ഞാറിന്റെയും ദ്രോണാചാര്യ കെ.പി. തോമസ് മാഷിന്റെയും കരുത്തില്‍ കോട്ടയം ജില്ലാ സ്‌കൂള്‍ അത് ലറ്റിക് കായികമേളയില്‍ ചരിത്രം കുറിച്ച് ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ല. 197 പോയിന്റുകള്‍ നേടിയ എസ്എംവി എച്ച്എസ്എസ് പൂഞ്ഞാറിന്റെ കരുത്തിലാണ് ഈരാറ്റുപേട്ട കുതിക്കുന്നത്. 38 ഇനങ്ങളിലാണ് ഇന്നലെ മത്സരങ്ങള്‍ നടന്നത്.
ഡിസ്‌കസ് ത്രോ മത്സരങ്ങള്‍ നാളെ
കനത്ത മഴമൂലം ജൂനിയര്‍ വിഭാഗത്തിലെ ഡിസ്‌കസ് ത്രോ മത്സരങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. രാവിലെ 8ന് മുനസിപ്പല്‍ സ്റ്റേഡിയത്തില്‍ ഈ മത്സരങ്ങള്‍ നടക്കും. മേളയുടെ രണ്ടാംദിനവും കനത്തമഴയും ഇടിമിന്നലും മത്സരത്തെ ബാധിച്ചു. നാല് മണിയോടെയാണ് കനത്ത മഴയും മിന്നലുമെത്തിയത്. മഴക്ക് മുമ്പേ ഏറെക്കുറെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ക്കായി. മഴപെയ്താല്‍ സിന്തറ്റിക്കിന്റെ പുറംപാളി തകര്‍ന്നത് ഓട്ടം പോലുള്ള മത്സരങ്ങളുടെ ഫലത്തെ കാര്യമായി ബാധിക്കും. കഴിഞ്ഞദിവസം ട്രാക്കിലെ ഗ്രിപ്പില്ലാത്ത ഭാഗത്ത് തെന്നിവീണ് ഒരു മത്സരാര്‍ത്ഥിക്ക് സാരമല്ലാത്ത പരുക്കേറ്റിരുന്നു.
കണക്കുകളിലെ വ്യക്തതക്കുറവ് മൂലം രണ്ടാം ദിനത്തില്‍ റിക്കാര്‍ഡുകള്‍ പ്രഖ്യാപിച്ചില്ല. കോവിഡ് കാലത്ത് സംഘടിപ്പിച്ച മത്സരങ്ങളിലെ ഫലങ്ങള്‍ ചേര്‍ക്കാത്തതിനാലും രണ്ട് വര്‍ഷക്കാലമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സൈറ്റുകള്‍ അപഡേറ്റ് ചെയ്യാത്തതിനാലും മത്സര ഫലങ്ങളിലെ അവ്യക്തത നിലനില്‍ക്കുന്നതിനാലാണിത്. നിലവിലുള്ള ഫലങ്ങള്‍ വച്ച് റിക്കോര്‍ഡുകള്‍ സ്ഥാപിച്ചതായാണ് സൂചന. എന്നാല്‍ ഫലങ്ങള്‍ പ്രഖ്യാപിച്ച ശേഷം ഔദ്യോഗികമായി പരിശോധിക്കുമ്പോള്‍ പിഴവ് സംഭവിച്ചാല്‍ കുട്ടികളില്‍ നിന്ന് സമ്മാനങ്ങള്‍ തിരികെ വാങ്ങേണ്ടി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നതെന്നും സംഘാടകര്‍ പറഞ്ഞു.
മേള നാളെ സമാപിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന
സമ്മേളനത്തില്‍ മാണി സി. കാപ്പന്‍ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍
എം.പി സമ്മേളനം സമ്മാനങ്ങള്‍ വിതരണം ചെയ്യും.
0 Comments