അഴിമതിയും വികസന വിരുദ്ധതയും എൽഡിഎഫ് മുഖമുദ്ര - പ്രൊഫ. ബി വിജയകുമാർ



     
അര നൂറ്റാണ്ടായി കേരളത്തിൽ ഭരണത്തിലും പ്രതിപക്ഷത്തുമായി ഇരിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ പ്രവർത്തനങ്ങൾ ജനദ്രോഹവും സ്വജന പക്ഷപാതവും വികസന വിരുദ്ധവുമാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം പ്രൊഫ. ബി. വിജയകുമാർ.
 
കേരളത്തിന്റെ സമസ്ത മേഖലകളിലും ആരാജകത്വം നിലനിൽക്കുന്നു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷേഭം ആരംഭിക്കേണ്ട സമയം അതിക്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു. 
 
പാലായിൽ  നടന്ന ബിജെപി സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി അദ്ധ്യക്ഷനായി. 
 
ന്യൂനപക്ഷ മോർച്ച ദേശീയ സമിതിയംഗം സുമിത് ജോർജ്  മുഖ്യപ്രഭാഷണം നടത്തി.
 

 
 
എൻ.കെ ശശികുമാർ, അഡ്വ. ജി. അനീഷ്, മുരളീധരൻ പി.ആർ, ജയൻ കരുണാകരൻ, ഗിരിജ ജയൻ,ശുഭ സുന്ദർ രാജ്, അജി കെ.എസ്,തുടങ്ങിയവർ സംസാരിച്ചു.


 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക
 

Post a Comment

0 Comments